Categories: Vatican

നാളെയല്ല ഇന്നുതന്നെയാണ് ദൈവത്തിങ്കലേയ്ക് തിരികെപ്പോകാനുള്ള ദിനമെന്ന് ഫ്രാന്‍സിസ് പാപ്പാ

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ വത്തിക്കാനിലെ വിഭൂതിദിന തിരുകര്‍മഭമങ്ങളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു.

സ്വന്തം ലേഖകൻ

വത്തിക്കാന്‍ സിറ്റി: നാളെയല്ല ഇന്നുതന്നെയാണ് ദൈവത്തിങ്കലേയ്ക് തിരികെപ്പോകാനുള്ള ദിനമെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ വിഭൂതിബുധന്‍ തിരുകര്‍മ്മള്‍ക്കിടെ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. നാം പലപ്പോഴും ദൈവത്തിലേക്ക് നോക്കുന്നതിന് മടികാണിക്കുകയും, നാളെ മുതല്‍ പ്രാര്‍ത്ഥിക്കാം, നാളെമുതൽ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും നന്മ ചെയ്യാന്‍ തുടങ്ങാം എന്ന് പറഞ്ഞുകൊണ്ട് ദൈവത്തിലേക്കുള്ള നമ്മുടെ യാത്ര മാറ്റിവയ്ക്കുകയും ചെയ്യാറുണ്ട്. അതുപോലെതന്നെ, നമുക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ ഒഴിവുകഴിവുകള്‍ പറയാനുണ്ടാകുമെന്നും പറഞ്ഞ പാപ്പാ നാളെയല്ല ഇന്നുതന്നെയാണ് ദൈവത്തിങ്കലേയ്ക് തിരികെപ്പോകാനുള്ള ദിനമെന്ന് ഉദ്ബോധിപ്പിക്കുകയായിരുന്നു.

നമുക്ക് തപസുകാല യാത്ര ആരംഭിക്കാമെന്ന ആഹ്വാനത്തോടെയാണ് പാപ്പാ വചന സന്ദേശം ആരംഭിച്ചത്. യോനാ പ്രവാചകന്റെ വാക്കുകളായിരുന്നു പാപ്പായുടെ ഈ ആഹ്വാനത്തിന് ആധാരം. പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തിലേയ്ക്ക് തിരികെപ്പോകുവാനുള്ള വിളിയില്‍ പങ്കുചേര്‍ന്ന്, ദൈവത്തിലേക്കുള്ള തിരികെപ്പോകലിന്റെ യാത്രയാണ് തപസുകാലമെന്ന് പാപ്പാ പറഞ്ഞു.

വചന ശുശ്രൂഷയ്ക്ക് ശേഷം പാപ്പാ ശിരസില്‍ പൂശുവാനുള്ള ചാരം ആശീര്‍വദിക്കുകയും, ‘മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ മടങ്ങീടും’ എന്ന വാക്യം ഉച്ചരിക്കുകയും, മുതിര്‍ന്ന കാര്‍ദിനാളില്‍ നിന്ന് തന്റെ ശിരസില്‍ ചാരം പൂശല്‍ സ്വീകരിച്ചശേഷം പാപ്പാ കര്‍ദിനാളുമാരുടെ ശിരസുകളില്‍ ചാരം പൂശുകയും ചെയ്തു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ വത്തിക്കാനിലെ വിഭൂതിദിന തിരുകര്‍മഭമങ്ങളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു. ഇത് സംബന്ധിച്ച് 2 ആഴ്ചകള്‍ക്ക് മുമ്പ്തന്നെ മാര്‍ഗ്ഗ നിര്‍ദ്ദേശം വത്തിക്കാന്‍ പുറപ്പെടുവിച്ചിരുന്നു. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ശുശ്രൂഷകള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 2 മണിക്കാണ് ആരംഭിച്ചത്. കര്‍ദിനാളുമാരും, പ്രത്യേക ക്ഷണിതാക്കളായ വൈദീക-സന്യാസ-അല്മായ പ്രതിനിധികളുമായിരുന്നു തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചത്.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 month ago