സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: നാളെയല്ല ഇന്നുതന്നെയാണ് ദൈവത്തിങ്കലേയ്ക് തിരികെപ്പോകാനുള്ള ദിനമെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ വിഭൂതിബുധന്‍ തിരുകര്‍മ്മള്‍ക്കിടെ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. നാം പലപ്പോഴും ദൈവത്തിലേക്ക് നോക്കുന്നതിന് മടികാണിക്കുകയും, നാളെ മുതല്‍ പ്രാര്‍ത്ഥിക്കാം, നാളെമുതൽ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും നന്മ ചെയ്യാന്‍ തുടങ്ങാം എന്ന് പറഞ്ഞുകൊണ്ട് ദൈവത്തിലേക്കുള്ള നമ്മുടെ യാത്ര മാറ്റിവയ്ക്കുകയും ചെയ്യാറുണ്ട്. അതുപോലെതന്നെ, നമുക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ ഒഴിവുകഴിവുകള്‍ പറയാനുണ്ടാകുമെന്നും പറഞ്ഞ പാപ്പാ നാളെയല്ല ഇന്നുതന്നെയാണ് ദൈവത്തിങ്കലേയ്ക് തിരികെപ്പോകാനുള്ള ദിനമെന്ന് ഉദ്ബോധിപ്പിക്കുകയായിരുന്നു.
നമുക്ക് തപസുകാല യാത്ര ആരംഭിക്കാമെന്ന ആഹ്വാനത്തോടെയാണ് പാപ്പാ വചന സന്ദേശം ആരംഭിച്ചത്. യോനാ പ്രവാചകന്റെ വാക്കുകളായിരുന്നു പാപ്പായുടെ ഈ ആഹ്വാനത്തിന് ആധാരം. പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തിലേയ്ക്ക് തിരികെപ്പോകുവാനുള്ള വിളിയില്‍ പങ്കുചേര്‍ന്ന്, ദൈവത്തിലേക്കുള്ള തിരികെപ്പോകലിന്റെ യാത്രയാണ് തപസുകാലമെന്ന് പാപ്പാ പറഞ്ഞു.
വചന ശുശ്രൂഷയ്ക്ക് ശേഷം പാപ്പാ ശിരസില്‍ പൂശുവാനുള്ള ചാരം ആശീര്‍വദിക്കുകയും, ‘മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ മടങ്ങീടും’ എന്ന വാക്യം ഉച്ചരിക്കുകയും, മുതിര്‍ന്ന കാര്‍ദിനാളില്‍ നിന്ന് തന്റെ ശിരസില്‍ ചാരം പൂശല്‍ സ്വീകരിച്ചശേഷം പാപ്പാ കര്‍ദിനാളുമാരുടെ ശിരസുകളില്‍ ചാരം പൂശുകയും ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ വത്തിക്കാനിലെ വിഭൂതിദിന തിരുകര്‍മഭമങ്ങളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു. ഇത് സംബന്ധിച്ച് 2 ആഴ്ചകള്‍ക്ക് മുമ്പ്തന്നെ മാര്‍ഗ്ഗ നിര്‍ദ്ദേശം വത്തിക്കാന്‍ പുറപ്പെടുവിച്ചിരുന്നു. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ശുശ്രൂഷകള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 2 മണിക്കാണ് ആരംഭിച്ചത്. കര്‍ദിനാളുമാരും, പ്രത്യേക ക്ഷണിതാക്കളായ വൈദീക-സന്യാസ-അല്മായ പ്രതിനിധികളുമായിരുന്നു തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചത്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.