Categories: Daily Reflection

നമ്മിൽ സത്യസന്ധമായ ദൈവഭക്തിവളർത്താം

നമ്മിൽ സത്യസന്ധമായ ദൈവഭക്തിവളർത്താം

ആമോ. – 7:10-17
മത്താ. – 9:1-8

“ദൈവഭക്തി നിർമലമാണ്; അത് എന്നേക്കും നിലനിൽക്കുന്നു.” 

സങ്കീർത്തകൻ ദൈവഭക്‌തിയെ കുറിച്ച് പ്രതിപാദിക്കുകയാണ്. ദൈവഭക്തി നിത്യവും, നിർമലവുമാണ്‌. സത്യസന്ധമായ ദൈവഭക്തിയാവണം വേണ്ടത്‌. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ളതോ കാര്യസാധ്യത്തിനുള്ളതോ ആകരുത് നമ്മുടെ ദൈവഭക്തി. ഭക്തിനിർഭരമായ ജീവിതത്തിലൂടെ ദൈവത്തിൽ വിശ്വസിക്കേണ്ടവരാണ്  നാം എന്ന് സാരം.

സ്നേഹമുള്ളവരെ, നിർമ്മലമായ ദൈവഭക്‌തി അനശ്വരമാണ്. ദൈവത്തെ ആരാധിക്കുകയും, ബഹുമാനിക്കുകയും ചെയ്തുകൊണ്ട് ദൈവത്തോടൊപ്പമായിരിക്കുമ്പോളാണ്  ദൈവഭക്‌തി നിർമ്മലമാകുന്നത്. പാപക്കറകൾ ഇല്ലാത്ത ഹൃദയവുമായി ദൈവത്തോട് ഇഴുകിച്ചേരുമ്പോൾ നാം ദൈവസ്നേഹം തിരിച്ചറിയുകയും, ദൈവാനുഗ്രഹം നമുക്ക്  ലഭിക്കുകയും ചെയ്യും.

സ്നേഹനാഥ, നിർമലമായ ഹൃദയത്തോടെ ഭക്തിയോടെയുള്ള ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

4 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

5 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago