
2 രാജാ. – 11:1-4,9-18,20
മത്താ. – 6:19-23
“നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.”
ജീവിതം സുരക്ഷിതമാക്കാനും, സന്തോഷപൂരിതമാക്കുവാനുമായവ നിക്ഷേപിച്ചിരിക്കുന്നത് എവിടെയാണോ അവിടെയാണ് നമ്മുടെ ഹൃദയവും. നമുക്കറിയാമെങ്കിലും അറിയില്ലെന്ന് നടിക്കുന്ന പരമപ്രധാനമായ ഒരു സത്യം വിളിച്ചറിയിക്കുകയാണ് യേശുക്രിസ്തു. ലൗകികസുഖങ്ങൾ തേടിയുള്ള ഓട്ടത്തിൽ ശരിയായ നിക്ഷേപം നടത്താതെ പോകുന്ന ദയനീയ അവസ്ഥ.
സ്നേഹമുള്ളവരെ, ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം. ധനമോഹത്താൽ നമ്മുടെ ഹൃദയം നിറയ്ക്കുമ്പോൾ നഷ്ടമാകുന്നത് നമ്മുടെ വിശ്വാസമാണ്. ദൈവവിശ്വാസം നമ്മിൽ നിന്ന് നഷ്ടമാകുമ്പോൾ ദുരിതങ്ങൾ കൊണ്ട് നമ്മുടെ ജീവിതം നിറയും.
ശാശ്വതമായ സന്തോഷത്തിനുവേണ്ടിയുള്ള നിക്ഷേപമാണ് നമുക്ക് വേണ്ടതും, അവിടെയാണ് നമ്മുടെ ഹൃദയം ആയിരിക്കേണ്ടതും. ഭൂമിയിൽ കരുതിവെയ്ക്കുന്ന നിക്ഷേപമെല്ലാം നശിക്കും. ശാശ്വതമല്ലാത്തതും, സുരക്ഷിതമല്ലാത്തതുമായ നിക്ഷേപത്തിനുവേണ്ടി നാം രാപകലില്ലാതെ അധ്വാനിക്കുന്നു. പലപ്പോഴും ഈ അദ്ധ്വാനം സന്തോഷം നൽകുന്നില്ലായെന്നു നമ്മുക്കറിയാം. എന്നാലും നാം ജീവിതം സുരക്ഷിതമാക്കാനായി ആശ്രയിക്കുന്നത് ലോകത്തെയാണ്. ഈ ലോകത്തിൽ ലഭ്യമായ കാര്യങ്ങൾ സ്വന്തമാക്കിയാൽ ശാശ്വതമായ സന്തോഷം കിട്ടുമെന്നുള്ള വിചാരത്താൽ അവയ്ക്കുവേണ്ടി നിത്യവും, അനശ്വരമായവ നഷ്ടപ്പെടുത്തുന്നു.
ദൈവവിശ്വാസത്താലുള്ള ജീവിതമാണ് ലൗകിക സുഖങ്ങളിൽ നിന്നകന്ന് ജീവിക്കാനുള്ള മാർഗ്ഗം. ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കണ്ട എന്നല്ല ഇതിനർത്ഥം മറിച്ച്, സ്വാർത്ഥതാല്പര്യത്താൽ ഹൃദയം നിറക്കാൻ പാടില്ല എന്നാണ്.
ദൈവം നൽകിയ ഒരു അനുഗ്രഹമാണ് ‘ആഗ്രഹം’ എന്നത്. ദൈവം നമ്മിൽ നിക്ഷേപിച്ച ആഗ്രഹം നാം അത്യാഗ്രഹമാക്കി മാറ്റുകയും, ആ അത്യാഗ്രഹത്തിന്റെ പുറകെ നമ്മുടെ ഹൃദയത്തെ അഴിച്ചുവിടുകയും ചെയ്യുന്നുയെന്നതാണ് വാസ്തവം. ലോകവസ്തുക്കൾ അല്ല നമ്മെ നിയന്ത്രിക്കേണ്ടത് മറിച്ച് നാമാണ് ലോകവസ്തുക്കളെ നിയന്ത്രിക്കേണ്ടത്. ആയതിനാൽ, നമ്മുടെ നിക്ഷേപം ദൈവവിശ്വാസത്താലുള്ളതാക്കുവാനാ
സ്നേഹസ്വരൂപനായ ദൈവമേ, ലൗകിക സുഖങ്ങളാൽ ഹൃദയം നിറക്കാതെ, അങ്ങിൽ വിശ്വസിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം നൽകണമേയെന്നു അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഫരിസേയനും ചുങ്കക്കാരനും: ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഉപമ. ന്യായാധിപനും വിധവയും എന്ന ഉപമയോടൊപ്പം…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
This website uses cookies.