ഏശ 10:5-7,13-16
മത്താ 11:25-27
“കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.”
ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്‌നേഹിച്ച ദൈവം നമ്മെ ഒരിക്കലും പരിത്യജിക്കുകയില്ല. കർത്താവിനെ അറിയുന്നവർക്ക് മാത്രമേ അവിടുത്തെ സ്നേഹം മനസ്സിലാക്കാൻ സാധിക്കുകയുള്ളു.
സ്നേഹമുള്ളവരെ, സ്നേഹവും, കരുതലും മാത്രം നൽകുന്ന കർത്താവിന് നമ്മെ പരിത്യജിക്കാൻ സാധ്യമല്ല. മാതാവിന്റെ ഉദരത്തില്‍ രൂപം നല്‍കുന്നതിനു മുന്‍പേ നമ്മെ അറിഞ്ഞവനും, ജനിക്കുന്നതിനു മുന്‍പേ നമ്മെ വിശുദ്‌ധീകരിക്കുന്നവനുമാണ് കർത്താവായ ദൈവം.
നാം വെറുത്താലും നമ്മെ വെറുക്കാത്തവനും, നാം പഴിചാരിയിട്ടും നമ്മെ സ്നേഹിച്ചവനുമാണ് നമ്മുടെ പിതാവായ ദൈവം. ആയതിനാൽ, നമ്മെ പരിത്യജിക്കാത്തവനെ പരിത്യജിക്കാതെ സ്നേഹിക്കുവാനായി നമുക്ക് പരിശ്രമിക്കാം.
സ്‌നേഹനാഥ, പരിത്യജിക്കാത്ത അങ്ങേ സ്നേഹം അനുഭവിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.