ജോസ് മാർട്ടിൻ
ആലപ്പുഴ: തീരപ്രദേശത്തെ കടലാക്രമണ ഭീഷണിയിൽ കഴിയുന്ന പ്രദേശവാസികളെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര നടപടികൾ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതി കളക്ടറേറ്റ് പടിക്കൽ സൂചനാ സമരം നടത്തി. ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.പയസ്സ് ആറാട്ടുകുളം സമരം ഉത്ഘാടനം ചെയ്തു.
ഗവൺമെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാപരമായ ഉത്തരവാദിത്വം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണെന്നും, അക്കാര്യത്തിൽ കടലോര പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന അവഗണന കുപ്രസിദ്ധമാണെന്ന് തന്നെ പറയണമെന്നും മോൺ.പയസ് ആറാട്ട്കുളം. തീരദേശമുള്ള മത്സ്യത്തൊഴിലാളി വിഭാഗം സുസംഘടിതരല്ല, ഒരു രാഷ്ട്രീയ പാർട്ടിയും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടാറില്ല, ചില ലൊട്ടുലൊടുക്ക് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾ ഉണ്ടെന്ന് പറഞ്ഞാലും, അതെല്ലാം കുറേ പേരുടെ വോട്ടു നേടാൻ വേണ്ടി മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനും ഇന്ത്യാ ഗവൺമെന്റിനും വിദേശനാണ്യം നേടിത്തരുന്ന ഒരു ജനവിഭാഗമാണിവർ. കേരളത്തിന്റെ സ്വന്തം നാവികസേന എന്ന് വിശേഷിപ്പിക്കപ്പെടുന്നതരത്തിലുള്ള അവരുടെ സേവനം കേരളം കണ്ടതാണ്, ലോകം കണ്ടതാണ്. എന്നാലും കാര്യത്തോടടുക്കുമ്പോൾ ചിറ്റമ്മനയമാണ് ഫലമെന്നും മോൺസീഞ്ഞോർ കൂട്ടിച്ചേർത്തു.
തീരവാസികളുടെ പ്രതിഷേധം കണ്ട് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതി ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു. പ്രസിഡൻറ് പി.ജി ജോൺ ബ്രിട്ടോ, ക്‌ളീറ്റസ് കളത്തിൽ, തോമസ് കണ്ടത്തിൽ, ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, ആൽബർട്ട് പുത്തൻപുരയ്ക്കൽ, സോളമൻ പനയ്ക്കൽ, ആൻഡൂസ് തുടങ്ങിയവർ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.