സ്വന്തം ലേഖകൻ
റോം :വിശുദ്ധ പാദ്രെ പിയോയുടെ പഞ്ചക്ഷതത്തിന്റെ നൂറാം വാർഷികവും അൻപതാം ചരമവാർഷികവും സംയുക്തമായി ആഘോഷിക്കുവാൻ ഇന്നലെ (17.03.2018) ഫ്രാൻസിസ് പാപ്പാ വിശുദ്ധ പാദ്രെ പിയോയുടെ കല്ലറ സന്ദർശിക്കവെയാണ് തിന്മയെ ചെറുത്ത് തോൽപ്പിക്കുവാനുതകുന്ന ആയുധങ്ങളെക്കുറിച്ച് പ്രതിപാദിച്ചത്.
‘ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് സ്വർഗ്ഗരാജ്യത്തിന്‍റെ രഹസ്യങ്ങൾ ശിശുക്കൾക്ക് വെളിപ്പെടുത്തിക്കൊടുക്കുന്ന പിതാവിനെ സ്തുതിക്കുന്ന സുവിശേഷഭാഗത്തെ അവലംബമാക്കിയായിരുന്നു പാപ്പായുടെ സന്ദേശം.
1) പ്രാർത്ഥന:
യേശുവിനെ സംബന്ധിച്ചിടത്തോളം പ്രാർത്ഥന ഐച്ഛികമായിരുന്നില്ല മറിച്ച് സ്വാഭാവികമായിരുന്നുവെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ നാം യേശുവിനെ അനുകരിക്കാൻ ആഗ്രിഹിക്കുന്നുണ്ടെങ്കിൽ, യേശു എവിടെ നിന്നാരംഭിച്ചുവൊ അവിടെ നിന്ന്, അതായത്, പ്രാർത്ഥനയിൽ നിന്ന് നാം തുടങ്ങണമെന്ന് ഓർമ്മിപ്പിച്ചു.
ക്രൈസ്തവരായ നാം വേണ്ടുവോളം പ്രാർത്ഥിക്കുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.
യേശുവിന്‍റെ പ്രാർത്ഥന പിതാവുമായുള്ള സ്വതന്ത്രവും വിശ്വാസത്തോടുകൂടിയതുമായ സംഭാഷണമായിരുന്നുവെന്ന് പാപ്പാ പറഞ്ഞു.
2) ചെറുതാകൽ:
ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങൾ ദൈവം ശിശുക്കൾക്ക് വെളിപ്പെടുത്തുന്നതിനെക്കുറിച്
ലിനെക്കുറിച്ചു വിശദീകരിച്ച പാപ്പാ കുഞ്ഞുങ്ങൾ സ്വയം പര്യാപ്തരല്ല, അവർക്ക് വലിയവരുടെ സഹായം ആവശ്യമുണ്ട് എന്ന വസ്തുത ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങളുടെ ഹൃദയം എളിമ നിറഞ്ഞതും തുറവുള്ളതും പരസഹായം ആവശ്യമുള്ളതും പ്രാർത്ഥനയുടെയും ആശ്രയത്തിന്‍റെയും ആവശ്യകത വെളിപ്പെടുത്തുന്നുമാണെന്ന് പാപ്പാ വിശദീകരിച്ചു.
ശിശുക്കളെ ഇഷ്ടപ്പെടുന്നവർ എക്കാലത്തെയും മരണത്തിന്‍റെ പ്രവാചകർക്കെതിരെ ജീവനെക്കുറിച്ച് ഉറക്കെ പ്രവചിക്കുന്നവരാണെന്നു പാപ്പ പ്രസ്താവിച്ചു.
3) ജ്ഞാനം:
ജ്ഞാനത്തെക്കുറിച്ചു വിവരിക്കവെ പാപ്പാ ജെറമിയ പ്രവാചകന്‍റെ പുസ്തകം ഒമ്പതാം അദ്ധ്യായത്തിലെ 23- വാക്യം ഉദ്ധരിച്ചു. “ജാഞാനി തന്‍റെ ജ്ഞാനത്തിൽ അഹങ്കരിക്കാതിരിക്കട്ടെ; ബലവാൻ സ്വന്തം കരുത്തിൽ അഹങ്കരിക്കാതിരിക്കട്ടെ”.
കരുത്തുകാട്ടുന്നവൻ ജ്ഞാനിയല്ലെന്നും തിന്മയോടു തിന്മകൊണ്ടു പ്രതികരിക്കുന്നവൻ ശക്തനല്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അജയ്യവും വൈജ്ഞാനികവുമായ ഏക ആയുധം വിശ്വാസത്താൽ ചൈതന്യമാർന്ന സ്നേഹമാണെന്നും അതിന് തിന്മയുടെ ശക്തികളെ നിരായുധീകരിക്കാനുള്ള കരുത്തുണ്ടെന്നും പാപ്പാ പറഞ്ഞു.
വിശുദ്ധ പാദ്രെ പിയൊ കർത്താവിനെപ്പോലെ തന്നെ എളിമയോടും അനുസരണയോടും കുരിശിനാലും സ്നേഹത്തെപ്രതി വേദന സമർപ്പിച്ചുകൊണ്ടു ജീവിതം മുഴുവനും വിവേകപൂർവ്വം തിന്മയ്ക്കെതിരെ പോരാടിയെന്ന് പാപ്പാ അനുസ്മരിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.