സ്വന്തം ലേഖകന്‍
ഇംഫാല്‍ : ഇത് ഹൃദയ ഭേദകമായ മണിപ്പൂരിന്‍റെ ചിത്രം. കഴിഞ്ഞ ദിവസം ഇംഫാന്‍ ആര്‍ച്ച് ബിഷപ്പ് തകര്‍ന്നടിഞ്ഞ സുഗ്നുവിലെ സെന്‍റ് ജോസഫ് പളളിക്കുളളില്‍ മുട്ടു കുത്തി നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മണിപ്പൂരില്‍ തകര്‍ന്നടിഞ്ഞ 100 കണക്കിന് പളളികളിലൊന്നാണ് സാഗ്നുവിലെ സെന്‍റ് ജോസഫ് പളളിയും.
മണിപ്പൂരില്‍ വംശീയ അതിക്രമങ്ങള്‍ ആരംഭിച്ചതിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള മൂന്ന് ദിവസത്തെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ ഇംഫാല്‍ ആര്‍ച്ച് ബിഷപ് ലീനസ് നെലി സോഷ്യല്‍ മീഡിയയില്‍ രൂപതാ സമൂഹത്തോട് ആഹ്വാനം ചെയ്ത് കൊണ്ടാണ് താന്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന ഈ ചിത്രവും പോസ്റ്റ് ചെയ്തത്.
മണിപ്പൂര്‍ ഇന്നും അശാന്തമാണെന്നതിനും മണിപ്പൂരില്‍ നടന്ന ക്രൂരതകളുടെയും നേര്‍കാഴ്ചകൂടിയാണ് ഈ ചിത്രം . ഇപ്പോഴും കേരളത്തില്‍ മണിപ്പൂരില്‍ നടന്നത് വംശീയമായ ആക്രമണമാണെന്നുളള പ്രചരണം എത്രമാത്രം നിരാശകരമാണെന്നുളളതിന്‍റെ തെളിയ് കൂടിയാണ് ബിഷപ്പ് പങ്ക് വച്ച ഈ ചിത്രം.
‘സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക; പ്രതീക്ഷ കൈവിടരുത്. എന്നാല്‍ സമാധാനത്തിനുള്ള ഉപകരണങ്ങള്‍ വളരെ ദുര്‍ബലമാണ് സമാധാനത്തിന്‍റെ ഏജന്‍റുമാരെ ശക്തിപ്പെടുത്തേണ്ടതുണ്ട്, ഞങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും മറ്റ് അധികാരികളില്‍ നിന്നും നല്ല നടപടി ആവശ്യമാണ്. ദൈവത്തിന്‍റെ ശക്തിക്കും പ്രബുദ്ധതയ്ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ ബിഷപ്പ് പ്രസ്താവനയില്‍ പറയുന്നു.
‘നമ്മുടെ നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും അനഭിലഷണീയമായ സാഹചര്യങ്ങളിലും വലിയ ദുരിതത്തിലും വേദനയിലും അനിശ്ചിതത്വത്തിലും കഴിയുകയാണ്. മണിപ്പൂരിലെ ഈ മനോഹരമായ ഭൂമിയില്‍ എല്ലാ വംശങ്ങളിലും മതവിഭാഗങ്ങളിലുംപെട്ട ആളുകള്‍ക്ക് സമാധാനപരമായി ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന ദിവസത്തിനായി നമുക്ക് നിരന്തരം പ്രാര്‍ത്ഥിക്കാം;’ ഇംഫാല്‍ അതിരൂപതയിലെ കത്തോലിക്കരോട് അതത് ഇടവകകളില്‍ തീവ്രമായ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ഏര്‍പ്പെടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
2023 മെയ് 3 മുതല്‍ 5 വരെയുള്ള ഭയാനകമായ ദിവസങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് എല്ലാ സഹജീവികള്‍ക്കിടയിലും യഥാര്‍ത്ഥ അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ തീവ്രമാക്കണമെന്ന് ആര്‍ച്ചുബിഷപ് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ‘ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ കേ ള്‍ക്കുമെന്നും നമ്മുടെ ദേശത്തെ സുഖപ്പെടുത്തുമെന്നും നമ്മുടെ ജനങ്ങളെ ആശ്വസിപ്പിച്ച് സമാധാനം നല്‍കുമെന്നും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.’ ഏശയ്യാ പ്രവാചകനില്‍ നിന്നുള്ള ഒരു ബൈബിള്‍ ഭാഗം ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ് നെലി പറഞ്ഞു.
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്‍സിസ് പാപ്പാ 1969…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സാമ്പത്തിക തിരിമറി നടത്തിയ സലേഷ്യന് വൈദികന് ഉള്പ്പെടെ 3 പേര്ക്ക് തടവ് ശിക്ഷയും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ശനിയാഴ്ച കര്ദിനാള് പദവിയിലേക്ക് ഉയര്ത്തിയ 21 കര്ദിനാള്മാരില്…
This website uses cookies.