ജോസ് മാർട്ടിൻ
പറവൂർ/കൊടുങ്ങല്ലൂർ: ആതുര ശുശ്രുഷയോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന കോട്ടപ്പുറം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോൺബോസ്കോ ആശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത് ലാബിന്റെ ഉദ്‌ഘാടനം കേരള നിയമസഭാ പ്രതിപക്ഷനേതാവ് അഡ്വ.വി.ഡി. സതീശൻ നിർവഹിച്ചു.
കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ആന്റണി കുരിശിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പറവൂർ നഗരസഭാ അധ്യക്ഷ പ്രഭാവതി ടീച്ചർ ആശുപത്രിയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ പ്രതിപക്ഷനേതാവ് ശ്രീ. ടി. വി. നിധിൻ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ലോഗോ ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് ഡോ. പൗലോസ് മത്തായിക്ക് കൈമാറി കൗൺസിലർ ശ്രീ. ജി. ഗിരീഷ് ഇ. എസ്. ഐ യുടെ ലോഗോ കാർഡിയോളോജിസ്റ്റ് ഡോ. കെ. എ. ഹംസയ്ക്ക് നൽകിക്കൊണ്ട് നാടിന് സമർപ്പിച്ചു.
ആശുപത്രി ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര, നഗരസഭാ വൈസ് ചെയർമാൻ ശ്രീ. എം. ജെ. രാജു, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലാ കോഡിനേറ്റർ ശ്രീമതി. ഹേമ, ഫാ. ഷാബു കുന്നത്തൂർ, അഡ്വ. റാഫേൽ ആന്റണി, ഡോ. പൗലോസ് മത്തായി, ഡോ. കെ. എ. ഹംസ, ഡോ. വിനോദ് തോമസ്, ശ്രീ. എ. കെ. മുരളീധരൻ, സിസ്റ്റർ പ്രഭ എന്നിവർ പ്രസംഗിച്ചു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.