Categories: Daily Reflection

ഡിസംബർ 1 – നമുക്ക് എളിമയും, വിനയവും പരിശീലിക്കാം

ദൈവഹിതത്തിന് പൂർണ്ണമായും കീഴ്‌വഴങ്ങാൻ മറിയത്തെ സഹായിച്ചത്, ദൈവത്തിലുള്ള അവളുടെ അചഞ്ചലമായ വിശ്വാസമാണ്...

ഡിസംബർ ഒന്നാം ദിനമായ ഇന്ന് നമുക്ക് പരിശുദ്ധ അമ്മയെക്കുറിച്ച് ധ്യാനിക്കാം.

മറിയം: ദൈവഹിതം ജീവിതവ്രതമാക്കിയവള്‍. നസ്രത്ത് എന്ന ചെറിയ പട്ടണത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനനം. മാതാപിതാക്കളുടെ ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം, വാർദ്ധക്യത്തിൽ പിറന്ന മകളെ അവർ ജീവനുതുല്യം സ്നേഹിച്ചു. മാതാപിതാക്കളോടുള്ള അവളുടെ സ്നേഹവും, അനുസരണയും, മുതിർന്നവരോടുള്ള ബഹുമാനവും, കരുതലും, സമപ്രായക്കാരായ മറ്റു കുട്ടികളിൽ നിന്നും അവളെ വ്യത്യസ്തയാക്കി.

കത്തോലിക്കാ ബൈബിളിൽ, മാതാവിന്റെ ബാല്യകാലത്തെകുറിച്ചോ, അവളെ ദേവാലയത്തിൽ സമർപ്പിക്കുന്നതിനെ കുറിച്ചോ ഒന്നും തന്നെ വിവരിക്കുന്നില്ല. എന്നാൽ, മറിയത്തെ മൂന്നാമത്തെ വയസ്സിൽ ദേവാലയത്തിൽ കൊണ്ടുപോയി ദൈവത്തിന് കാഴ്ചവെച്ചുവെന്ന് കത്തോലിക്കാ സഭയുടെ അപ്പോക്രിഫൽ ഗ്രന്ഥമായ “സ്യൂഡോ മത്തായിയുടെ സുവിശേഷം” രേഖപ്പെടുത്തുന്നുണ്ട്. കുഞ്ഞു മേരി ശൈശവത്തിൽ തന്നെ ദൈവസ്നേഹത്താൽ നിറഞ്ഞിരുന്നു. യഹൂദാചാരപ്രകാരമുള്ള പ്രാർത്ഥനകളിലും മത കർമ്മങ്ങളിലും മറ്റുള്ള കുട്ടികളെക്കാൾ അവൾ ഉത്സാഹം പ്രകടിപ്പിച്ചിരുന്നു.

വാഴ്ത്തപ്പെട്ട കാതറിൻ എമറിച്ചിന്റെ ദർശനങ്ങളിൽ, പരിശുദ്ധ കന്യകാമറിയം ദേവാലയത്തിൽ എങ്ങനെയായിരിക്കാം ചെലവഴിച്ചത് എന്നതിനെക്കുറിച്ച് ഒരു ചെറുവിവരണം നൽകുന്നുണ്ട്: “വാഴ്ത്തപ്പെട്ട കന്യകയെ ദേവാലയത്തിൽ ഞാൻ കണ്ടു. മതപരമായ പഠനത്തിലും, പ്രാർത്ഥനയിലും, ജോലിയിലും എപ്പോഴും അവൾ വ്യാപൃതയായിരുന്നു. ചില സമയങ്ങളിൽ മറ്റു പെൺകുട്ടികളോടൊപ്പം സ്നേഹ സംഭാഷണത്തിലേർപ്പെട്ടും വളരെ ഉത്സാഹവതിയായും കാണപ്പെട്ടു. ദേവാലയ ആവശ്യത്തിനുള്ള തുണികൾ സ്വയം നെയ്യുന്നതിലും, ദേവാലയ ശുദ്ധീകരണം നടത്തുന്നതിലും അവൾ ആനന്ദം കണ്ടെത്തി. നിശബ്ദതയുടെ യാമങ്ങളിൽ ദൈവത്തോട് ഉണർന്നിരുന്നു പ്രാർത്ഥിക്കുമായിരുന്ന മറിയം ദൈവപ്രഭയാൽ വലയം ചെയ്യപ്പെട്ടിരുന്നു”.

ദൈവത്തെ സേവിക്കാൻ മാത്രം ആഗ്രഹിച്ച്, സ്വയം സമർപ്പിച്ചുകൊണ്ട് ജീവിച്ച മറിയത്തെ അവളുടെ തമ്പുരാനും കൈവിട്ടില്ല. അതുകൊണ്ടാണല്ലോ, ഗബ്രിയേൽ ദൂതൻ, മറിയത്തെ “ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കർത്താവു നിന്നോടുകൂടെ” എന്നു പ്രകീർത്തിച്ചത്. മാനവരാശിയുടെ രക്ഷകനായ ദൈവപുത്രനെ ഉദരത്തിൽ വഹിക്കാൻ യഹൂദകന്യകമാർ തങ്ങളെത്തന്നെ ഒരുക്കി കാത്തിരിക്കുകയായിരുന്നു. എന്നാൽ മറിയമാകട്ടെ ദൈവമാതാവിന്റെ ദാസിയാകാനാണ് ആഗ്രഹിച്ചത്. ദിവ്യ കന്യകയുടെ എളിമയും, ജീവിതവിശുദ്ധിയുമാവാം അവളെ തെരഞ്ഞെടുക്കുവാൻ ദൈവത്തെ പ്രേരിപ്പിച്ചത്.

ദൈവദൂതന്റെ മംഗളവാർത്തയുടെ സംക്ഷിപ്തം ഇതായിരുന്നു: “കഴിയുമോനിനക്ക്, രക്ഷകന്റെ അമ്മയാകാൻ?” ‘തന്റെ ജീവിതവും സ്വപ്നങ്ങളുമാണ് എല്ലാം ദൈവത്തിന്റേതാക്കി പരിവർത്തനം ചെയ്യുക’ എന്ന അസാധാരണമായ ഒരു ഉടമ്പടിയാണ് ഗബ്രിയേൽ മാലാഖയുടെ മുമ്പിൽ മറിയം ഒപ്പുവെച്ചത്.
ഒട്ടും പതറാതെ അവൾ പറഞ്ഞു: “ഇതാ കർത്താവിൻറെ ദാസി”. രക്ഷകന്റെ അമ്മയാകാനുള്ള അവളുടെ യോഗ്യതയും ഇതുതന്നെയായിരുന്നു; തന്റെ യജമാനന് വേണ്ടിയുള്ള സമ്പൂർണ്ണ സമർപ്പണം.

ദൈവഹിതത്തിന് പൂർണ്ണമായും കീഴ്‌വഴങ്ങാൻ മറിയത്തെ സഹായിച്ചത്, ദൈവത്തിലുള്ള അവളുടെ അചഞ്ചലമായ വിശ്വാസമാണ്. ദൈവം ഒരിക്കലും തന്നെ കൈവിടില്ല എന്നുള്ള ഉറച്ച വിശ്വാസം…! തന്റെ യജമാനന്റെ ഹിതം അല്ലാതെ തനിക്ക് സ്വന്തമായി ഇഷ്ടങ്ങളൊന്നുമില്ല. താനൊരു ദാസി മാത്രമാണെന്ന് അവളെ പറയാൻ പ്രേരിപ്പിച്ചതും ഈ വിശ്വാസം തന്നെയാണ്.

ത്യാഗോജ്വലമായ തീരുമാനം എടുത്തുകൊണ്ട്, വളരെ എളിമയോടും വിനയത്തോടും കൂടി നിൽക്കുന്ന മറിയത്തെ നമുക്കിവിടെ ദർശിക്കാൻ കഴിയുന്നു. അതിനാലാണ് അംബ്രോസ് മറിയത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞത്: “എത്ര വലിയ വിനയം, എത്ര വലിയ വിധേയത്വം…! ദൈവത്തിന്റെ അമ്മയായി തിരഞ്ഞെടുക്കപ്പെട്ടവൾ, അവിടുത്തെ ദാസിയെന്ന് സ്വയം സംബോധന ചെയ്യുന്നു”. തമ്പുരാൻ കനിഞ്ഞു നൽകിയ ദാനമാണ്, അല്ലാതെ തന്റെ കഴിവും, പ്രാപ്തിയും കൊണ്ടല്ല, ദൈവസുതന്റെ അമ്മയാകാൻ തന്നെ തിരഞ്ഞെടുത്തതെന്ന് മനസ്സിലാക്കിയ മറിയം, തമ്പുരാന്റെ ഈ കൃപയ്ക്ക് തന്റെ ജീവിതംകൊണ്ട് സ്തോത്രം ആലപിക്കുന്നു. സ്വയസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി “സകല തലമുറകളും ഭാഗ്യവതി” എന്ന് കന്യകാമറിയത്തെ എല്ലാവരും വാഴ്ത്തുന്നു.

ഈ ആഗമന കാലത്ത് നമുക്കും ഒരു യഥാർത്ഥ ക്രിസ്ത്യാനിയാകാൻ ആഗ്രഹിക്കാം. അതിനുവേണ്ടി പരിശുദ്ധ അമ്മയെപ്പോലെ നമ്മെ തന്നെ പൂർണ്ണമായും കർത്താവിന് വിട്ടുകൊടുക്കാം.
ഈ ലോകത്തിൽ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ നമുക്ക് അവകാശമുണ്ട്. എന്നാൽ ജെറമിയാ പ്രവാചകന്റെ പുസ്തകത്തിൽ 28-ാംഅധ്യായം 11-ാംവാക്യത്തിൽ കാണുന്ന ദൈവത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്: “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി”. ഈ ദൈവികപദ്ധതികൾ നടപ്പാക്കണമെങ്കിൽ ദൈവത്തിന് നമ്മുടെ സമ്മതം ആവശ്യമാണ്. പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ ഇഷ്ടങ്ങളല്ല, അവിടുത്തെ ഇഷ്ടങ്ങളും, ഹിതങ്ങളും നിറവേറട്ടെ. “ഇതാ ഞാൻ അങ്ങയുടെ ദാസൻ / ദാസി” എന്നു നമുക്കും പ്രത്യുത്തരിക്കാം. തന്റെ പുത്രൻ പിറക്കുന്നതിനുവേണ്ടി, ത്യാഗോജ്വലമായ ഹൃദയങ്ങളെയാണ് ദൈവം ഇന്നും അന്വേഷിക്കുന്നത്. നമുക്കൊരുക്കാം ഒരു പുൽക്കൂട്, നമ്മുടെ ഹൃദയങ്ങളിൽ …!!!

ഇന്നത്തെ ദിവസം, എളിമയും, വിനയവും നമുക്ക് പരിശീലിക്കാം.

ലൂക്ക 1:38 മനപ്പാഠമാക്കാം: “ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! എല്ലാവർക്കും പരിശുദ്ധ അമ്മയോടൊത്ത് ഒരു നന്മ നിറഞ്ഞ ദിവസം ആശംസിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ഭരണങ്ങാനത്ത് ഭാരതത്തിലെ മെത്രാന്‍മാരുടെ സംഗമം

സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…

6 days ago

33rd Sunday_ഉണർന്നിരിക്കുവിൻ (മർക്കോ 13: 24-32)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…

6 days ago

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…

1 week ago

സെന്‍റ് പീറ്റേഴ്സ് ബസലിക്ക എ ഐ സാങ്കേതിക വിദ്യയില്‍ കാണാം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…

1 week ago

വെട്ടുകാട് തീര്‍ഥാടന കേന്ദ്രത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു

അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…

1 week ago

മാര്‍ത്തോമാ സഭയിലെ പിതാക്കന്‍മാര്‍ റഫാന്‍സിസ്പ്പയുമായി കൂടികാഴ്ച

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…

1 week ago