വത്തിക്കാന് സിറ്റി ; ടെക്സസിലെ ദൈവാലയത്തിനു നേരെയുണ്ടായ ആക്രമണത്തിലും കൂട്ടക്കുരുതിയിലും ഫ്രാന്സിസ് പാപ്പ ദു:ഖം രേഖപ്പെടുത്തി. അമേരിക്കയില് ടെക്സസിന്റെ പ്രാന്തപ്രദേശത്തുള്ള ദേവാലയത്തിലായിരുന്നു വെടിവെയ്പ്! ചെറിയ ബാപ്റ്റിസ്റ്റ് പള്ളിയില് ഞായറാഴ്ചത്തെ ശുശ്രൂഷകള്ക്കിടയിലാണ് അജ്ഞാതന് കടന്നുവന്ന് വെടിയുതിര്ത്തത്. ഏറെ സമാധാനപൂര്ണ്ണമായ സതര്ലണ്ട് ഗ്രാമത്തിലെ രണ്ടു കുട്ടികളടക്കം 26 നിര്ദ്ദോഷികളാണ് തല്ക്ഷണം കൊല്ലപ്പെട്ടത്.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും മുറിപ്പെട്ടവരെയും പാപ്പാ ദുഃഖം അറിയിക്കുകയും, പ്രാര്ത്ഥന നേരുകയുംചെയ്തു. ബോധമില്ലാത്ത ഒരു വ്യക്തിയുടെ ക്രൂരതയ്ക്ക് ഇരയായ സതര്ലണ്ട് ഗ്രാമത്തിലെ ജനങ്ങളെ ഫ്രാന്സിസ് പാപ്പാ വാത്സല്യത്തോടെ സാന്ത്വനപ്പെടുത്തുകയും, നീചമായ കൂട്ടക്കൊലപാതകത്തില് തന്റെ മനോവേദന അറിയിക്കുകയുംചെയ്തു.
ടെക്സസിലെ സാന് അന്തോണിയോ അതിരൂപതയുടെ മെത്രാപ്പോലീത്ത വഴിയാണ് പാപ്പാ ഫ്രാന്സിസിന്റെ അനുശോചനം വത്തിക്കാന് അമേരിക്കയില് എത്തിച്ചത്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.