വത്തിക്കാന്‍ സിറ്റി: ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ സെക്രട്ടറിയായി ടാന്‍സാനിയക്കാരനായ ആര്‍ച്ച് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേയെ നിയമിച്ചു. സംഘത്തിന്റെ അഡ്ജന്‍ക്റ്റ് സെക്രട്ടറിയും പൊന്തിഫിക്കല്‍ മിഷന് സൊസൈറ്റീസ് പ്രസിഡന്റുമായി അദ്ദേഹം സേവനം ചെയ്തിരിന്നു. ഈ തസ്തികകളിലേക്ക് ആര്‍ച്ച്ബിഷപ് പിയേട്രോ ഡല് ടോസോയെയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവും വത്തിക്കാന്‍ പുറത്തിറക്കി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പുതിയ നിയമനം വത്തിക്കാന്‍ പുറപ്പെടുവിച്ചത്.
1960-ല്‍ ടാന്‍സാനിയായിലെ ഭൂനെന്നയായിലാണ് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേ ജനിച്ചത്. പ്രാഥമിക ഉന്നത വിദ്യാഭ്യാസത്തിന് ശേഷം 1990-ല്‍ രുളേഞ്ജ് രൂപതയുടെ വൈദികനായി തിരുപട്ടം സ്വീകരിച്ചു. 2008-ല്‍ കിഗോമ രൂപതയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2012-ല്‍ ആണ് സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ അഡ്ജന്‍ക്റ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. പുതിയ പ്രഖ്യാപനത്തോടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ രണ്ടാമത്തെ ഉന്നതപദവിയാണ് ആര്‍ച്ച് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേയ്ക്കു ലഭിച്ചിരിക്കുന്നത്. കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനിയാണ് സംഘത്തിന്റെ തലവന്‍.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.