
അനിൽ ജോസഫ്
പാറശാല: നെയ്യാറ്റിൻകര രൂപതയിലെ ചൊവല്ലൂർപൊറ്റ വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള ദേവാലയ വികസന പദ്ധതിയ്ക്ക് KLCWA യുടെ പങ്കാളിത്തം. പദ്ധതിയുടെ വിജയത്തിനായി ഇടവകയിലെ വനിതാ സംഘടനയായ കെ.എൽ.സി.ഡബ്ല്യൂ.എ.യുടെ നേതൃത്വത്തിൽ നൽകുന്ന 51000/- രൂപയുടെ ആദ്യഗഡു KLCWA പ്രസിഡന്റ് ശ്രീമതി ലത ഇടവക വികാരി ഫാ.ജോസഫ് അനിലിന് കൈമാറി.
നെയ്യാറ്റിൻകര രൂപതയിലെ കെ.എൽ.സി.ഡബ്ല്യൂ.എ.യുടെ പ്രവർത്തനങ്ങളെ KLCWA സംസ്ഥാന സമിതി എന്നും പ്രശംസിച്ചിട്ടേ ഉള്ളൂ. രൂപതയിലെ വിവിധ ഇടവകകളിൽ ഇടവകയുടെ വിവിധ മേഖലകളുടെ വികസനത്തിനായി KLCWA വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പാറശാല ഫെറോനയിലെ ആറയൂർ ഇടവകയുടെ കീഴിലുള്ള ചൊവല്ലൂർപൊറ്റ വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള ദേവാലയത്തിലെ കെ.എൽ.സി.ഡബ്ല്യൂ.എ. യൂണിറ്റ് ശ്രീമതി ലത (പ്രസിഡന്റ്), ശ്രീമതി രജനി (സെക്രട്ടറി), ശ്രീമതി ജൂലിയറ്റ് (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരുടെ നേതൃത്വത്തിൽ ഇടവകയുടെ സമഗ്രവളർച്ചയ്ക്കായി നടത്തുന്ന പ്രവർത്തനങ്ങളിൽ വഹിക്കുന്ന പങ്കാളിത്തം പ്രശംസനീയവും മാതൃകാപരവുമാണെന്ന് ഇടവക വികാരി പറഞ്ഞു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.