സ്വന്തം ലേഖകൻ
ലീഡ്സ്: സമര്‍പ്പിത ജീവിതം ചോദ്യം ചെയ്യപ്പെടുകയും തെരുവില്‍ അപമാനിക്കപ്പെടുകയും ചെയ്യുമ്പോള്‍ സ്കേറ്റിംഗ് കരിയര്‍ ഉപേക്ഷിച്ച് സന്യാസിനി സഭയില്‍ ചേര്‍ന്ന കിര്‍സ്റ്റിന്‍ ഹോളം എന്ന യുവ സന്യാസിനി പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. എന്‍.ബി.സി. ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്കേറ്റിംഗ് കരിയര്‍ ഉപേക്ഷിച്ച് ഫ്രാന്‍സിസ്കന്‍ സഭയില്‍ സന്യാസ ജീവിതം തിരഞ്ഞെടുത്ത സിസ്റ്റര്‍ കിര്‍സ്റ്റിന്‍ ഹോളം മനസ്സുതുറന്നത്.
പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫാത്തിമ സന്ദര്‍ശന വേളയിലാണ് താന്‍ ഒരു സന്യാസിനി ആകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ചിന്ത കിര്‍സ്റ്റിന്‍ ആദ്യമായി തിരിച്ചറിയുന്നതെന്ന് വിവരിക്കുന്നു.
ഫാത്തിമയിലെ നിത്യാരാധനാ ചാപ്പലില്‍ പ്രവേശിച്ചപ്പോള്‍ യേശുവിന്‍റെ സ്നേഹത്തെ കുറിച്ച് ഓര്‍ത്ത് താന്‍ കരഞ്ഞു പോയെന്നും, എന്നാല്‍ പിന്നീട് വീട്ടിലേയ്ക്ക് മടങ്ങി വന്ന കിര്‍സ്റ്റിന്‍ തന്‍റെ സ്കേറ്റിംഗ് കരിയറില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. തുടർന്ന്, ജപ്പാനില്‍ നടന്ന ശീതകാല ഒളിമ്പിക്സിലും പങ്കാളിയായി.
എന്നാല്‍ പണവും, പ്രശസ്തിയും മാത്രം തരുന്ന സ്കേറ്റിംഗ് കരിയറില്‍ കിര്‍സ്റ്റിന്‍ ഹോളത്തിന് സന്തോഷം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും, സമര്‍പ്പിത ജീവിതത്തിനു വേണ്ടിയുള്ള ആത്മാവിന്‍റെ ഒരുക്കമായാണ് അതിനെ ഇപ്പോള്‍ നോക്കിക്കാണുന്നതെന്നും കിര്‍സ്റ്റിന്‍ പറയുന്നു. പിന്നീട് കോളേജ് വിദ്യാഭ്യാസത്തിനായി ചേര്‍ന്ന കിര്‍സ്റ്റിന്‍, ഇക്കാലയളവില്‍ വിശ്വാസത്തില്‍ നിന്നും ഒരുപാട് പുറകോട്ടു പോയിരുന്നു. എന്നാല്‍, കൂടെ പഠിച്ച ഏതാനും ചില കൂട്ടുകാരുടെ അടിയുറച്ച ഭക്തി കിര്‍സ്റ്റിന്‍ ഹോളത്തിനെ വിശ്വാസത്തിലേയ്ക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
പിന്നീട്, അവള്‍ തന്‍റെ അമ്മയെ മാതൃകയാക്കി പ്രോലൈഫ് മൂവ്മെന്‍റിലും ഭാഗഭാക്കായി. അങ്ങനെയിരിക്കെയാണ് കിര്‍സ്റ്റിന്‍ കാനഡയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തത്. കത്തോലിക്ക സഭയുടെ മനോഹാരിതയും അവിടെ ഉണ്ടായിരുന്ന യുവ സന്യാസിനികളുടെ തീക്ഷ്ണതയും അവളെ വല്ലാതെ ആകര്‍ഷിക്കുകയായിരുന്നു.
അവര്‍ അനുഭവിക്കുന്ന ജീവിത സമാധാനവും, സന്തോഷവും തനിക്കും വേണം എന്ന് നിശ്ചയിച്ച് ഉറപ്പിക്കുകയായിരിന്നു കിര്‍സ്റ്റിന്‍. അങ്ങനെയാണ് സ്കേറ്റിംഗ് താരമായിരുന്ന കിര്‍സ്റ്റിന്‍ ഹോളം ബ്രിട്ടനിലുളള ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സ് ഓഫ് റിന്യൂവല്‍ എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നത്.
ഇന്ന്, താന്‍ തിരഞ്ഞെടുത്ത സമര്‍പ്പിത ജീവിതത്തെ ഏറ്റവും മനോഹരമാക്കി മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ ഈ യുവ സന്യാസിനി, ഈ ജീവിതം നൽകുന്ന സന്തോഷവും സമാധാനവും ഇത്രയധികം കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന് ഉറപ്പിക്കുന്നു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.