
വത്തിക്കാന്‍ സിറ്റി :മെക്സിക്കോയിലെ ഗ്വാദലൂപെ എന്ന സ്ഥലത്തെ തെപയാക് കുന്നിന് ചരിവില്‍ 1531 ഡിസംബര്‍ 12-Ɔ൦ തിയതി ജുവാന്‍ ദിയേഗോ എന്ന കര്ഷകന് കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്റെ അനുസ്മരണവും ആചരണവുമാണ് ലോകമെമ്പാടും ഗ്വാദലൂപെയിലെ കന്യകാനാഥയുടെ ഭക്തിയായി വളര്‍ന്നത്. മെക്സിക്കോയുടെ വടക്കന്‍ പ്രദേശത്ത് വരണ്ടു തരിശായ തെപയാക് കുന്നിന് ചെരിവില്‍ (Tepeacquilla) അത്ഭുതകരമായി വിടര്‍ന്ന റോസാപ്പൂക്കളും ആ പ്രദേശത്തെ ജുവാന്‍ ദിയേഗോ എന്ന കര്‍ഷകന്റെ തോള്‍വിരിയില്‍ മുദ്രിതമായ അത്ഭുതചിത്രവുമായിരുന്ന ഗ്വാദലൂപെ ഭക്തിയുടെ ലളിതമായ തുടക്കം. ജുവാന്‍ ദിയേഗോയുടെ കാലത്തുതന്നെ ഗ്വാദലൂപെ എന്ന സ്ഥലത്ത് പണിതീര്‍ത്ത ദേവാലയത്തില്‍ ജുവാന്റെ തോള്‍വിരിയില്‍ അത്ഭുതകരമായി വിരചിക്കപ്പെട്ട ചിത്രം കന്യാകാനാഥയുടെ പ്രതിഷ്ഠയായി – ഗ്വാദലൂപെയിലെ പരിശുദ്ധ കന്യകാനാഥ!
1887-ല്‍ ലിയോ 13-Ɔമന് പാപ്പായാണ് ഗ്വാദലൂപെയിലെ കന്യകാനാഥയെ മെക്സിക്കോയുടെ മദ്ധ്യസ്ഥയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ രാജ്ഞിയുമായി വാഴിച്ചത്. ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സിന്റെയും മദ്ധ്യസ്ഥയാണ് ഗ്വാദലൂപെയിലെ കന്യകാനാഥ. 1935-ല്‍ 11-Ɔ൦ പിയൂസ് പാപ്പയാണ് കന്യകാനാഥയുടെ സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥ്യം ഫിലിപ്പീന്‍സിലെ ജനങ്ങള്‍ക്കു നല്‍കിയത്.
തെപയാക് കുന്നില്‍ കന്യകാനാഥയുടെ ദര്‍ശന ഭാഗ്യമുണ്ടായ ജുവാന്‍ ദിയേഗോയെ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായായിരുന്നു 2002-Ɔമാണ്ടില്‍ ഗ്വാദലൂപെയിലെ തീര്ത്ഥത്തിരുനടയില്വച്ച് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയത്. ലോകത്ത് ഏറ്റവും ഏറെ തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന മരിയന്‍ കേന്ദ്രമാണ് ഗ്വാദലൂപെയിലെ കന്യകാനാഥയുടെ ബസിലിക്ക. മെക്സിക്കോയുടെ മാത്രമല്ല, എല്ലാ ലാറ്റിമനേരിക്കന്‍ രാജ്യങ്ങളുടെയും മദ്ധ്യസ്ഥയാണ് ഗ്വാദലൂപെ നാഥ. ലാറ്റിനമേരിക്കന്‍ ജനതയെ ഒറ്റക്കെട്ടായി നിര്‍ത്തുന്നത് ഗ്വാദലൂപെയിലെ അമ്മയാണെന്നു പ്രസ്താവിച്ചത് അര്‍ജന്റീനയിലെ മെത്രാപ്പോലീത്തയായിരുന്ന ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ ബര്‍ഗോളിയോ – പാപ്പാ ഫ്രാന്‍സിസാണ്. കാലികമായ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും മെക്സിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും ജനതകളെയും ഇന്നും സാംസ്ക്കാരികമായും ആത്മീയമായും കൂട്ടിയിണക്കുന്നത് ഗ്വാദലൂപെയിലെ അമ്മയാണെന്ന് അവര്‍ വിശ്വസിക്കുന്നു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.