
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: മദ്ധ്യാമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ അഗ്നിപർവ്വത ദുരന്തത്തിൽ ഫ്രാൻസിസ് പാപ്പാ അഗാധമായ ദുഃഖം അറിയിച്ചു.
ഗ്വാട്ടിമാലയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആർച്ചുബിഷപ്പ് നിക്കോളസ് തിവേനിക്ക് അയച്ച കത്തിലൂടെയാണ് ഫ്യൂഗോ അഗ്നിപർവ്വത സ്ഫോടനത്തിന്‍റെ ഭീതിനിറഞ്ഞ സംഭവത്തിൽ പാപ്പാ ദുഃഖം അറിയിക്കുകയും ആത്മീയ സാമീപ്യം നേരുകയുംചെയ്തത്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, വൻകെടുതിയിൽ വിഷമിക്കുന്നവർക്കുവേണ്ടിയും രക്ഷാപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നവർക്കുവേണ്ടി
ജൂണ്‍ – 3-Ɔο തിയതി ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെയാണ് ഇനിയും തിട്ടപ്പെടുത്താന്‍ സാധിക്കാത്ത വിധം നിരവധിപേരുടെ മരണത്തിന് ഇടയാക്കുകയും, ആയിരങ്ങൾ മുറിപ്പെടുകയും, 10 ലക്ഷത്തോളം പേർ ഭവനരഹിതരാക്കപ്പെടുയും ചെയ്ത ഫ്യുഗോ അഗ്നിപർവ്വ സ്ഫോടനം ഗ്വാട്ടിമാലയലിൽ ഉണ്ടായത്.
ദുരന്തത്തിൽപ്പെട്ട 72 പേരുടെ മൃതദേഹങ്ങൾ ഇന്നുവരെയും കണ്ടെത്തിയിട്ടുണ്ട്. 3000 മീറ്ററിനുമേൽ ഉയരമുള്ള അഗ്നിപർവ്വതത്തിന്‍റെ താഴ് വാരത്തുള്ള 3 നഗരങ്ങളിലാണ് അഗ്നിപർവ്വത സ്ഫോടനം കെടുതിയുണ്ടായത്. താഴ് വാരത്തേയ്ക്ക് കുത്തിയൊലിച്ച ലാവയിലും ഉയർന്നുപൊങ്ങിയ പൊടിപടലത്തിലും ജീവൻ നഷ്ടമായവർ ആയിരങ്ങളാണെന്ന് സർക്കാർ വൃത്തങ്ങൾ കണക്കാക്കുന്നു.
കാരിത്താസ് രാജ്യാന്തര ഉപവിപ്രസ്ഥാനവും, ദേശീയ സഭയുടെ സന്നദ്ധ സംഘടകളും സർക്കാർ ഏജൻസികളോടു ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.