
ഗാലക്സികൾക്ക് ഉണ്ടാകുന്ന പരിണാമത്തിൻറെ നിർണായകമായ തെളിവുമായി ഒരു ഇന്ത്യൻ വൈദീകൻ
അനുരാജ്, റോം
ഗാലക്സികൾക്ക് എങ്ങനെ പരിണാമം സംഭവിക്കുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന നിർണായകമായ കണ്ടെത്തലുമായി ഇന്ത്യൻ ജെസ്യൂട്ട് വൈദീകനായ റവ. ഡോ.റിച്ചാർഡ് ഡിസൂസ. സൗരയൂധം ഉൾപ്പെടുന്ന നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിന് (Milky Way) ഉണ്ടായിരുന്നതും നഷ്ടപെട്ടുപോയതുമായ ഒരു സഹോദര ഗാലക്സിയെ ചുറ്റിപറ്റിയാണ് അദ്ദേഹത്തിന്റെ പുതിയ പഠനങ്ങൾ വെളിച്ചം വീശുന്നത്.
ഏകദേശം രണ്ടു ബില്യൻ വർഷങ്ങൾക്ക് മുൻപ് ക്ഷീരപഥത്തിന് അടുത്തുള്ള ഗാലക്സിയായ ആൻഡ്രോമെടാ ഈ സഹോദര ഗാലക്സിയെ വിഴുങ്ങുകയായിരുന്നു. ഈ പഠനം എങ്ങനെ ഗാലക്സികൾ പരിണമിക്കുന്നു എന്നുള്ള നിലവിലെ പഠനങ്ങളിൽ മാറ്റം വരുത്തും എന്നാണ് ലോകം കരുതുന്നത്.
ജൂലായ് 23-ന് Nature Astronomy എന്ന ഓൺലൈൻ ആനുകാലിക പ്രസിദ്ധീകരണത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1920 ൽ ബെൽജിയം കത്തോലിക്കാ വൈദീകനായിരുന്ന ജോർജ് ലമൈത്രേക്ക് ശേഷം ആദ്യമായാണ് ഒരു കത്തോലിക്കാ വൈദീകൻ ഇത്തരം നിർണായകമായ ഒരു പഠനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഫാ. ജോർജ് ലമൈത്രേ ആണ് പിൽക്കാലത്ത് “ബിഗ് ബാങ് സിദ്ധാന്തം” (Big Bang Theory) ആയി അറിയപ്പെട്ട പഠനങ്ങൾ ആദ്യമായി ലോകത്തിനു മുന്നിൽ വച്ചത്. ‘പ്രപഞ്ചം സദാ വികസിച്ചു കൊണ്ടിരിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ പഠനം ആദ്യം എതിർത്തവരിൽ പ്രധാനി സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ ആയിരുന്നു.
റവ.ഡോ.റിച്ചാർഡ് ഡിസൂസ, ഗോവ സ്വദേശിയാണ്. മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജിൽ ബിരുദപഠനാം പൂർത്തിയാക്കി ഒടുവിൽ മ്യുണിച്ചിലെ ലുഡ്‌വിഗ് മാക്സിമില്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 2016-ൽ ഡോക്ടറൽ ബിരുദവും നേടി. ഇപ്പോൾ വത്തിക്കാൻ ഒബ്‌സർവേറ്ററിയിൽ ജോലി ചെയുന്നതോടൊപ്പം പോസ്റ്റ്-ഡോക്ടറൽ പഠന-ഗവേഷണത്തിലുമാണ് അദ്ദേഹം.
“ദി വീക്ക്” ന് അനുവദിച്ച അഭിമുഖത്തിൻറെ പ്രസക്ത ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു.
ചോദ്യം : ഏത് തരത്തിലുള്ള ഗവേഷണമാണ് താങ്കൾ ജ്യോതിശാസ്ത്രത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്?
ഗലക്സികളുടെ പരിണാമം ആണ് എന്റെ ഇപ്പോഴത്തെ ഗവേഷണ മണ്ഡലം അതിൽ തന്നെ ഗലക്സികൾ തമ്മിൽ ചേരുന്നതിന് ശേഷമുള്ള പ്രത്യേകതകളുടെ ആണ് അതിൽ ഏറ്റവും താത്പര്യമുള്ളത്.
ചോദ്യം : ഒരു കത്തോലിക്കാ പുരോഹിതനായിരിക്കെ എന്തുകൊണ്ടാണ് അങ്ങ് ജ്യോതിശാസ്ത്ര മേഖലയിലേക്ക് കടന്നുവന്നത്? ഇത് വിശ്വസവും ശാസ്ത്രവും ഒരുമിച്ചുപോകുന്നതാണെന്ന് കാണിക്കാനും ദൈവം ഉണ്ടെന്ന് തെളിയിക്കാനുമാണോ?
പണ്ടുമുതലേ ശാസ്ത്ര വിഷയങ്ങളിൽ തല്പരനായിരുന്നു. വിശ്വസി എന്നനിലയിൽ ദൈവത്തിലും അവന്റെ സൃഷ്ടിയിലും എനിക്ക് വിശ്വസവും ഉണ്ട്. ഒരു കത്തോലിക്കാ പുരോഹിതൻ എന്ന നിലയിൽ ജ്യോതിശാസ്ത്ര പഠനവും പ്രപഞ്ചത്തെ പറ്റിയുള്ള പഠനം എനിക് ഒരു തരത്തിൽ ദൈവത്തിനൊടുള്ള ആരാധനയാണ്. ഇത് വഴി ദൈവത്തെയും അവന്റെ സൃഷ്ടികളെയും കൂടുതൽ അറിയാനും സ്നേഹിക്കാനും സാധിക്കുന്നു. എൻ്റെ സുപ്പീരിയേഴ്‌സ് എന്നിലെ ശാസ്ത്ര അഭിരുചിയെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ല. ഒടുവിൽ വത്തിക്കാൻ ഒബ്സർവേറ്ററിയിൽ പ്രവർത്തിക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്‌തു. ഒരിക്കലും സഭ ശാസ്ത്രത്തിന് എതിരല്ല എന്ന് എന്റെ പഠനങ്ങൾ വഴി അറിയിക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വസവും ശാസ്ത്രവും അന്യോന്യം സഹവർത്തിത്വ തോടെ പോകേണ്ടതാണ്.
വത്തിക്കാൻ ഒബ്സർ വേറ്ററി സ്ഥാപിതമായിരിക്കുന്നത് തന്നെ ശാസ്ത്ര സത്യങ്ങളെ എതിർക്കാനല്ല മറിച്ച് അംഗീകരിക്കാനും മനുഷ്യനന്മക്ക് അത് ലഭ്യമാകാനുമാണ്. ഗലീലിയോ യുടെ സംഭവം തികച്ചും സഭയ്ക്കുള്ളിൽ അന്ന് നിന്നിരുന്ന അധികാരപോരാട്ടവുമായി ബന്ധപ്പെട്ടതാണ്. ഗലീലിയോ അവസാനം വരെ നല്ല ക്രിസ്ത്യാനിയായി തുടർന്നുഎന്നതും അദേഹത്തിന്റെ ഒരു മകൾ കന്യാസ്ത്രീ ആയിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്.
ചോദ്യം : ഭൂമിയും സർവ്വചരാചരങ്ങളും 6 ദിവസം കൊണ്ടുണ്ടായതാണ് എന്നു വാദിക്കുന്നവർക്ക് ഗലക്സിയെ പറ്റി സംസാരിക്കുന്ന താങ്കളെ ഉൾകൊള്ളാൻ പറ്റുമോ?
ഞാൻ PhD ചെയ്യുന്നതിന് മുമ്പ് രണ്ട് വർഷം ബൈബിൾ ദൈവശാസ്ത്രം ഗോവയിൽ പഠിപ്പിച്ചിരുന്നു. പലരും സൃഷ്ടിയെ പറ്റിയുള്ള ക്രിസ്ത്യൻ കാഴ്ചപാടുകളെയും അല്ലെങ്കിൽ ബൈബിളിലെ പ്രഥമ ഗ്രന്ഥമായ ഉല്പത്തി പുസ്തകത്തെ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു എന്നതാണ് വിഷമകരമായ വസ്തുത. സത്യത്തിൽ ബൈബിളിലെ ആദ്യ അധ്യായങ്ങൾ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗങ്ങൾ ആണ്. മനുഷ്യ വ്യക്തിയെ പറ്റിയും ലോകത്തെ പറ്റിയും ഉള്ള ദൈവശാസ്ത്ര വിവരണങ്ങളാൽ സമ്പന്നമാണ് ആ ഭാഗം. അത് മനസിലാക്കൻ എല്ലാവരും ശ്രമിക്കണം. വത്തിക്കാൻ ഒബ്‌സർവേറ്ററി ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് വൈദീകർക്കും സാധാരണ ആൾക്കാർക്കും ക്ളാസുകൾ നൽകി വരുന്നു.
ചുരുളഴിയാതെ കിടക്കുന്ന നമ്മുടെ പ്രപഞ്ചവും അതിന്റെ വികാസവും ഉല്പത്തിയും മനുഷ്യനെ അതിശയിപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും പേടിപെടുത്തുകയും പലപ്പോഴും പുരോഹിതരെ യുക്തിവാദികൾക്കിരയും ആകുന്നുണ്ട്. എന്നിരുന്നാലും എല്ലാ കുറ്റപ്പെടുത്തലുകളെയും സാഹോദര്യ സ്നേഹത്തോടെ മറന്നുകൊണ്ട് സത്യത്തിനുവേണ്ടി നിലകൊള്ളുന്ന സഭ ഇതിനോടകം ധാരാളം മികച്ച ശാസ്ത്ര സംഭാവനകൾ ലോകത്തിനു നൽകി – ഫാ. ഗ്രിഗർ മെൻഡൽ മുതൽ ഇപ്പോൾ ഇതാ ഫാ. റിച്ചാർഡ് ഡിസൂസയിൽ വരെ അത് എത്തി നില്കുന്നു. ഇനിയും ഈ പട്ടിക നീളും.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.