സ്വന്തം ലേഖകൻ
സിഡ്നി: ലൈംഗീക ആരോപണത്തെ തുടര്‍ന്ന് 6 വർഷത്തെ ജയില്‍ ശിക്ഷയ്ക്കായി വിധിക്കപ്പെട്ട് ഒരു വര്‍ഷക്കാലമായി ജയില്‍ അടക്കപ്പെട്ടിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1996-ൽ മെൽബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രൽ സാക്രിസ്റ്റിയിൽ വച്ച് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കീഴ്ക്കോടതി വിധിച്ച ശിക്ഷയാണ് ഓസ്ട്രേലിയന്‍ ഹൈക്കോടതി വിധിയോടെ അസാധുവായത്. പരാതിക്കാര്‍ക്ക് വിശ്വാസയോഗ്യമായ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് കോടതി പറഞ്ഞു. തനിക്കെതിരേ കുറ്റം ആരോപിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു വിധിക്ക് ശേഷം 78 കാരനായ കര്‍ദ്ദിനാളിന്റെ പ്രതികരണം.
നേരത്തെ കുറ്റാരോപണമുണ്ടായപ്പോൾ തന്നെ അദ്ദേഹത്തെ വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്ന് ഫ്രാൻസിസ് പാപ്പാ മാറ്റിയിരുന്നു. 2018 ഡിസംബറിലാണ് കീഴ്ക്കോടതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയത്. തുടർന്ന്, കർദിനാൾ പെല്ലിന്റെ ആദ്യ അപ്പീൽ ഓസ്‌ട്രേലിയൻ സ്റ്റേറ്റ് ഓഫ് വിക്ടോറിയയിലെ സുപ്രീം കോടതി നിരസിക്കുകയും, 2019 ഫെബ്രുവരിയിൽ കോടതി കുറ്റക്കാരനായി വിധി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. 2019 മാർച്ചിൽ ശിക്ഷ പ്രഖ്യാപിച്ചതു മുതൽ, കർദിനാൾ പെൽ 6 വർഷത്തെ തടവ് അനുഭവിച്ചു വരികയായിരുന്നു.
കർദിനാൾ പെല്ലിന്റെ അപ്പീൽ അഭ്യർത്ഥനയെ തുടർന്ന് 2020 മാർച്ച് 12-ന് ഓസ്‌ട്രേലിയൻ ഹൈക്കോടതിയിലെ ഏഴ് അംഗങ്ങളും കർദിനാൾ പെല്ലിന്റെ വിധിയെസംബന്ധിച്ച് അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ കേൾക്കുകയും, വിധി നിലനിൽക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, കക്ഷികളെ പ്രതിനിധീകരിക്കുന്ന മറ്റ് വിവരങ്ങൾ രേഖാമൂലം രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ നിയമസംഘങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് കർദിനാളിന്റെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഇപ്പോഴത്തെ വിധി.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.