ജോസ് മാർട്ടിൻ
കൊച്ചി: “ക്രേദോ” – I Believe എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് കെ.സി.വൈ.എം. കൊച്ചി രൂപതയിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ, വിശ്വാസത്തിൽ അടിയുറച്ച് വളരുന്നതിനിനുള്ള സന്ദേശം നൽകിക്കൊണ്ട്, എല്ലാവർഷവും പെന്തക്കോസ്താ ദിനം വിശ്വാസപ്രഖ്യാപന ദിനമായി ആചരിക്കുന്ന പതിവ് ലോക്ക് ഡൗൺ കാലത്തും മാറ്റിവച്ചില്ല. ഫോർട്ട്കൊച്ചി സാന്തക്രൂസ് കത്തീഡ്രൽ ബസിലിക്കയിലെ പഴയ ദേവാലയത്തിന്റെ സ്മാരകത്തിനു മുന്നിൽ വച്ച് നടന്ന പരിപാടി കൊച്ചി രൂപത വികാരി ജനറൽ മോൺ. പീറ്റർ ചടയങ്ങാട് ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം. കൊച്ചി രൂപതാ പ്രസിഡന്റ് ശ്രീ.ജോസ് പള്ളിപ്പാടൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ രൂപത പി.ആർ.ഒ. ഫാ.ജോണി പുതുക്കാട് ‘യുവജനങ്ങൾ കത്തോലിക്ക വിശ്വാസത്തിലും, പാരമ്പര്യത്തിലും അടിയുറച്ച് വളരേണ്ടതിന്റെ ആവശ്യകത’ വ്യക്തമാക്കി സംസാരിച്ചു. കെ.സി.വൈ.എം. രൂപത ഡയറക്ടർ ഫാ.മെൽട്ടസ് കൊല്ലശ്ശേരി വിശ്വാസ പ്രമാണം ചൊല്ലി കൊടുത്തു. കെ.സി.വൈ.എം രൂപതാ ജനറൽ സെക്രട്ടറി കാസി പൂപ്പന, ബസിലിക്ക റെക്ടർ ഫാ.ജോപ്പൻ അണ്ടിശ്ശേരി, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ആന്റണി ആൻസിൽ എന്നിവർ പങ്കെടുത്തു.
അതേസമയം, കൊച്ചി രൂപതയിലെ മുഴുവൻ യുവജനങ്ങളും ഭവനങ്ങളിൽ തിരുഹൃദയ ചിത്രത്തിനു മുന്നിൽ തിരി തെളിയിച്ച് വിശ്വാസപ്രഖ്യാപനം നടത്തി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.