ആമോ. – 9:11-15
മത്താ. – 9:14-17
“മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്കു ദുഃഖമാചരിക്കാനാവുമോ?.”
കർത്താവ് കൂടെയുള്ളപ്പോൾ ദുഃഖം ആചരിക്കേണ്ട ആവശ്യമില്ല. സന്തോഷമുള്ളപ്പോൾ ദുഖിക്കേണ്ട ആവശ്യമില്ല. സമാധാനമുള്ളപ്പോൾ മനസികവിഭ്രാന്തിയുടെ ആവശ്യമില്ല. “ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്.” എന്ന ക്രിസ്തുനാഥന്റെ വചനം ശ്രവിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും കർത്താവ് കൂടെയുള്ളപ്പോൾ ദുഃഖമല്ല മറിച്ച് സന്തോഷവും, സമാധാനവുമാണ് കിട്ടുന്നതെന്ന്.
സ്നേഹമുള്ളവരെ, ക്രിസ്തു സാനിധ്യം എപ്പോഴും നമ്മോട് കൂടെയുണ്ട്. എന്നാൽ നാം പലപ്പോഴും ഈ സാന്നിധ്യം തിരിച്ചറിയാതെ ദുഖിതരായി കഴിയുകയാണ്. ഈ ദുഃഖത്താൽ കഴിയുമ്പോൾ ദൈവം നമുക്ക് നൽകിയ അനുഗ്രഹം തിരിച്ചറിയാതെ, മനസ്സിന് ശാന്തിയില്ലാതെ ദൈവത്തെ പഴിചാരി ജീവിക്കുന്നു. “ദൈവം നമ്മോടുകൂടെ” എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന പേരിനുടമയായ ക്രിസ്തു നമ്മോടുകൂടെയുണ്ടെന്ന വിശ്വാസത്തിലും, പ്രത്യാശയിലും ജീവിക്കേണ്ടവരാണ് നാം. കാരണം ആദിയും, അന്തവുമായ ക്രിസ്തു നമ്മോടൊപ്പം എപ്പോഴുമുണ്ട്.
ദൈവീകസ്നേഹം തിരിച്ചറിഞ്ഞുകൊണ്ട് ആ സ്നേഹത്തിന് മറുപടി നൽകുമ്പോൾ മാത്രമേ അവിടുത്തെ സാനിധ്യം നമുക്ക് മനസ്സിലാക്കാൻ കഴിയൂ. ആയതിനാൽ ക്രിസ്തു സാനിധ്യം നമ്മുടെ ജീവിതത്തിൽ തിരിച്ചറിഞ്ഞു ദൈവഹിതം മനസ്സിലാക്കി ജീവിക്കാനായി ശ്രമിക്കാം.
കാരുണ്യവാനായ ദൈവമേ, നമ്മുടെ ജീവിതത്തിൽ അങ്ങേ സാനിധ്യം അനുഭവിച്ചറിഞ്ഞു സന്തോഷത്തിലും, സമാധാനത്തിലും ജീവിക്കുവാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.