ജോസ് മാർട്ടിൻ
കൊല്ലം: കോവിഡ് 19 ബാധിച്ചു ഭവനങ്ങളിൽ കഴിയുന്നവർക്ക് കൈതാങ്ങായി മാറുകയാണ് ഫ്രാൻസിസ്കൻ യൂത്ത് വിംങിന്റെ ഹെൽപ് ഓൺ വീൽസ്. ഭവനങ്ങളിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി എത്തിക്കുക എന്ന ലക്ഷ്യത്തോടെ യൂ.ഫ്രാ. (ഫ്രാൻസിസ്കൻ യൂത്ത്‌വിങ്) ആരംഭിക്കുന്ന സംരഭമാണ് “ഹെൽപ് ഓൺ വീൽസ്” (HELP ON WHEELS).
കൊല്ലം ടൗൺ ലിമിറ്റിൽ എവിടേയും ഈ സേവനം ലഭ്യമാണെന്ന് ഫ്രാൻസിസ്കൻ യൂത്ത്‌വിങ് പറഞ്ഞു. കൊല്ലം തില്ലേരി ഫ്രാൻസിസ്കൻ
ആശ്രമത്തിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ വി.ഫ്രാൻസിസ് അസീസിയുടെ വഴികളിലൂടെ ചരിക്കാൻ പ്രേരിപ്പിക്കുന്ന സംഘടനയാണ് യൂ.ഫ്രാ. യുവാക്കളുടെ, ആത്മീയവും, ഭൗതികവുമായ വളർച്ചയ്ക്ക് യൂ. ഫ്രാ. (ഫ്രാൻസിസ്കൻ യൂത്ത്‌വിങ്) വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നതിൽ സംശയമില്ല.
ഫ്രാൻസിസ്കൻ യൂത്ത് വിംങിന്റെ സേവനം ആവശ്യമുള്ളവർക്ക് നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് പ്രസിഡന്റ് ആൽവിൻ സ്റ്റീഫൻ അറിയിച്ചു.
Contact nos:
Prince :7289859515
Alvin :7907627943
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.