കാട്ടാക്കട; കൊണ്ണിയൂര്‍ വിശുദ്ധ അമ്മത്രേസ്യാ ദേവാലയത്തില്‍ കാണിക്ക വഞ്ചികള്‍ തകര്‍ത്ത് മോഷണം . പളളിക്ക് കോമ്പൗണ്ടിലെയും പളളിക്കുളളിലെയും കാണിക്ക വഞ്ചികള്‍ തകര്‍ത്താണ് മോഷണം നടന്നത് . പളളിയുടെ വാതിലുകള്‍ കളളന്‍മാര്‍ കമ്പിപ്പാരക്ക് തകര്‍ത്ത നിലയിലാണ്.
പളളിക്കുളളില്‍ അള്‍ത്താരക്ക് മുന്നില്‍ സ്‌ഥാപിച്ചിരുന്ന സാധുസംരക്ഷണ നിധിയുടെയും പളളികോമ്പൗണ്ടിലെ കുരിശിന് മുന്നിലെ കാണിക്ക വഞ്ചിയിലെയും കാണിക്കയാണ് കളളന്‍ കവര്‍ച്ച നടത്തിയത്. ഇന്ന് രാവിലെ 6.30 നുളള കുര്‍ബാനക്കായി കപ്യാര്‍ യേശുദാസന്‍ പളളി തുറക്കാനെത്തുമ്പോഴാണ് പളളിയുടെ വലത് വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
പളളിക്കുളളില്‍ കടന്ന കളളന്‍ സാക്രിസ്‌റ്റിയുടെ വാതിലും കമ്പിപാരക്ക് പൊളിച്ചു. പളളിക്കുളളിലെ മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിലെ കാണിക്ക വഞ്ചി തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കുര്‍ബാന വീഞ്ഞും ഓസ്‌തിയും വിശുദ്ധ കുര്‍ബാനയുടെ ആരാധക്ക് ഉപയോഗിക്കുന്ന കതിരും സൂക്ഷിച്ചിരിക്കുന്ന അലമാര കളളന്‍ തുറന്നെങ്കിലും ഒന്നും മോഷണം പോയിട്ടില്ല. എന്നാല്‍ സാക്രിസ്‌റ്റിക്കുളളിലെ വിലപ്പെട്ട സാധനങ്ങള്‍ മോഷണം പോയതായി ഇടവക വികാരി ഫാ.ഡെന്നിസ് കുമാര്‍ പറഞ്ഞു.
അള്‍ത്താരയിലെ സക്രാരിയുടെ കര്‍ട്ടന്‍ വലിച്ച് നീക്കിയിട്ടുണ്ടെങ്കിലും തുറക്കാന്‍ ശ്രമിച്ച ലക്ഷണങ്ങളില്ല. കൊണ്ണിയൂര്‍ സെയ്‌ന്റ് തെരേസാസ് സ്‌കൂള്‍ ആക്രമണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പരിസരത്ത് പോലീസ് സാനിധ്യമുണ്ടായിരിക്കെയാണ് പളളിയില്‍ മോഷണം നടന്നത്. പളളിയുടെ തൊട്ടടുത്തു തന്നെ പളളിമേടയും കോണ്‍വെന്റും സ്‌ഥിതി ചെയ്യുന്നുണ്ടെങ്കിലും രാത്രിയില്‍ ശബ്‌ദങ്ങളൊന്നും കേട്ടില്ലെന്ന് പളളി വികാരിയും കന്യാസ്‌ത്രികളും പറഞ്ഞു. കാട്ടാക്കട എസ് എച്ച് ഓ വിജയരാഘവന്റെ നേതൃത്വത്തിുലുളള പോലീസ് സംഘം പളളിയിലെത്തി പരിശോധന നടത്തി. വാതിലുകള്‍ തകര്‍ത്തതുള്‍പ്പെടെ ഒന്നര ലക്ഷത്തിന്റെ നഷ്‌ടമുണ്ടായതായി പളളി കമ്മറ്റി അറിയിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.