Categories: Diocese

കൊച്ചുപളളിയിലെത്തുന്ന തീർത്ഥാടകർക്ക്‌ ജില്ലാപഞ്ചായത്തിന്റെ വിശ്രമ കേന്ദ്രം

കൊച്ചുപളളിയിലെത്തുന്ന തീർത്ഥാടകർക്ക്‌ ജില്ലാപഞ്ചായത്തിന്റെ വിശ്രമ കേന്ദ്രം

നെയ്യാറ്റിൻകര:  നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ, തെക്കിന്റെ കൊച്ചു പാദുവ എന്നറിയപ്പെടുന്ന കമുകിൻകോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയത്തിലെ കൊച്ചുപളളിയിൽ വിശ്രമ കേന്ദ്രം തുറന്നു.

ജില്ലാ പഞ്ചായത്തിന്‌ കീഴിൽ 30 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ വിശ്രമ കേന്ദ്രം നിർമ്മിച്ചത്‌. പളളികമ്മറ്റി വിട്ടുകൊടുത്ത സ്‌ഥലത്ത്‌ 2 മുറികളും 4 ശുചിമുറികളുമായാണ്‌ വിശ്രമ കേന്ദ്രം ഒരുക്കിയത്‌. തെക്കിന്റെ കൊച്ച്‌ പാദുവ എന്നറിയപ്പെടുന്ന കൊച്ചുപളളിയിലേക്ക്‌ നാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന്‌ തീർത്ഥാടകർക്ക്‌ വിശ്രമകേന്ദ്രം വലിയ ആശ്വാസമാണെന്ന്‌ ഇടവക വികാരി ഫാ. ജോയി മത്യാസ്‌ പറഞ്ഞു.

വിശ്രമ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. കെ. മധു നാടമുറിച്ച്‌ നിർവ്വഹിച്ചു. പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർപേഴ്‌സൺ എസ്‌. കെ. പ്രീജ, അതിയന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. ടി. ബീന ഇടവക പാരിഷ്‌ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 day ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago