Categories: Vatican

കേരള ശബ്ദം സിനഡിൽ ഉയർന്നു കേട്ട ദിവസം; ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ സിനഡിൽ സംസാരിച്ചു

കേരള ശബ്ദം സിനഡിൽ ഉയർന്നു കേട്ട ദിവസം; ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ സിനഡിൽ സംസാരിച്ചു

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിൽ കേരള ശബ്ദം ഉയർന്നു കേട്ട ദിവസമായിരുന്നു ഇന്നലെ (11/10/18). കേരളത്തിൽ നിന്ന് സിനഡിൽ പങ്കെടുക്കുന്ന വിജയപുരം ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിലിന് കേരളസഭയുടെ ഭാഗം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു.

“യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന വിഷയം അടിസ്ഥാനമാക്കി യുവജനങ്ങൾക്ക്‌ വേണ്ടിയുള്ള സിനഡിന്റെ ഒൻപതാം ദിവസം വളരെ പ്രത്യേക നിറഞ്ഞതായിരുന്നു. കഴിഞ്ഞ മൂന്നു ദിനങ്ങളിലെ ഗ്രൂപ്പുതല ചർച്ചകൾക്ക് ശേഷം, പൊതുവായൊരു സെക്ഷന്റെ ദിവസമായിരുന്നു ഇന്നലെ. വിവിധ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന കര്ദിനാളന്മാർക്കും, ബിഷപ്പുമാർക്കും, യുവജന പ്രതിനിധികൾക്കും തങ്ങളുടെ ദേശത്തെ യുവജനങ്ങളെ സംബന്ധിച്ച പ്രവർത്തനങ്ങൾ വളരെ സൂഷ്മമായി അവതരിപ്പിക്കുവാനുള്ള അവസരമായിരുന്നു അത്. ഓരോരുത്തർക്കും നാലുമിനിട്ടു വീതമാണ് ലഭ്യമായിരുന്നത്. തുടർന്ന്, ഓരോ അവതരണത്തിന് ശേഷവും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള നിർദ്ദേശാവാതരണവുമായിരുന്നു ക്രമീകരണം.

ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ ലഭ്യമായ സമയം വളരെ വ്യക്തമായി നിലപാട് അവതരിപ്പിക്കുവാൻ ഉപയോഗിച്ചുവെന്നത് പ്രശംസയർഹിക്കുന്നു. കേരള സഭയിൽ, പ്രത്യേകിച്ച് ലത്തീൻ കത്തോലിക്കാ സഭയിൽ യുവജനങ്ങൾക്ക് നൽകുന്ന പ്രാധാന്യവും, ഇടവക-രൂപതാ തലപ്രവർത്തനങ്ങളിൽ യുവജനത്തിന് നൽകുന്ന അംഗീകാരവും വ്യക്തമായി അവതരിപ്പിച്ചു. വളരെ വ്യത്യസ്തതയോടെ മുന്നോട്ടുവച്ച ഒരു കാര്യം വൈദിക പരിശീലന കാലഘട്ടത്തിൽ, അതായത് തത്വശാസ്ത്ര പഠനകാലഘട്ടത്തിൽ വൈദീക വിദ്യാർത്ഥികൾക്ക്, യുവജന കാലഘട്ടത്തെപ്പറ്റി വ്യക്തതയോടും സുതാര്യതയോടും കൂടി മനസിലാക്കുവാൻ പാകത്തിലുള്ള, ബൗദ്ധികവും മാനസികവുമായ വികാസവും പക്വതയും ആർജിക്കുന്നതിനുതകുന്ന അക്കാദമിക്കൽ സാദ്ധ്യതകൾ ഉണ്ടാക്കണമെന്നുള്ളതാണ്. വലിയ കരഘോഷത്തോടുകൂടിയാണ് ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിലിന്റെ അവതരണത്തെ സിനഡ് സ്വീകരിച്ചത്.

ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് ഫാ. ജോസഫ് കൊച്ചാപ്പിള്ളി

സിനഡിൽ സംബന്ധിക്കുന്ന ഭാരതത്തിൽ നിന്നുള്ള പതിനാലംഗ സംഘത്തിലെ മലയാളി വൈദികനാണ് ഫാ. ജോസഫ് കൊച്ചാപ്പിള്ളി. പരിശുദ്ധ പിതാവിനോട് സംസാരിക്കുവാനുള്ള ഭാഗ്യം അച്ചന് രണ്ടു തവണ ലഭിച്ചു.

ആദ്യതവണ പാപ്പായെ നേരിട്ട് കണ്ട് സംസാരിക്കാൻ കിട്ടിയ അവസരത്തിൽ ജീവിതാഭിലാഷം യാഥാർഥ്യമാകുന്നപോലെ, എന്തു പറയണം, എന്തു ചോദിക്കണം എന്നറിയാത്ത പ്രതിസന്ധി നേരിട്ടുവെന്ന് ഫാ. ജോസഫ് പറയുന്നു. എന്നാൽ, ഇന്നലെ നേരിൽ കണ്ട് സംസാരിക്കാൻ സാധിച്ചപ്പോൾ കുറെകൂടി അടുത്തിടപഴകുവാനും എപ്പോഴോ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന കാര്യം പറയുവാനും സാധിച്ച സന്തോഷം അച്ചൻ മറച്ചുവച്ചില്ല.

അച്ചന്റെ വാക്കുകൾ ഇങ്ങനെ : പാപ്പാ തന്നോട് സുഖകാര്യങ്ങൾ അന്വേഷിച്ചു. തുടർന്ന്, ഞാൻ പാപ്പായോട് ഇന്ത്യയിലേയ്ക്ക്‌ വരണം എന്നും, ഇന്ത്യൻ ജനതയും, അതിൽ കൂടുതലായി കേരള സമൂഹം അങ്ങയുടെ സാന്നിധ്യവും സന്ദർശനവും കാത്തിരിക്കുന്നുവെന്നും പറഞ്ഞു. അപ്പോൾ പാപ്പായുടെ വാക്കുകൾ ഇങ്ങനെ ‘ഇന്ത്യയിലേക്ക് വരുവാൻ ആഗ്രഹമുണ്ട്, ഞാനും കാത്തിരിക്കുന്നു, എനിക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കുക. ഇന്ത്യയിലെ വിശ്വാസികളോടും എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ പറയുക’.

സിനഡിന്റെ വിജയത്തിനായും ആഗോളസഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യുവാനും നിരന്തരം പ്രാർത്ഥിക്കാം പ്രവർത്തിക്കാം.

vox_editor

View Comments

  • കഴിഞ്ഞ ദിവസങ്ങളിൽ bishop പാംപ്ലാനിയും സംസാരിച്ചിരുന്നു അദേഹത്തിന്റെ സംസാരവും കേരള സഭയെ പ്രധിനിധീകരിച്ചായിരുന്നു ഈ റീത്തു തിരിച്ചുള്ള സംസാരം നിർത്തികുടെ.

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

3 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago