
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: കെ.സി.വൈ.എം. മുള്ളുവിള യൂണിറ്റിന്റെ നേതൃത്വത്തിൽ “YOUTH MISSION 2k19” എന്ന പേരിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച യൂണിറ്റ് ഡയറക്ടർ ഫാ.നിക്സൺ രാജ് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
വ്യത്യസ്തമായിരുന്നു “YOUTH MISSION 2k19”, യുവജനങ്ങൾ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി പള്ളിയും പരിസരവും വൃത്തിയാക്കുകയും, മധുരം വിളമ്പുകയും ചെയ്തു. തുടർന്ന്, വൈകുന്നേരം ജപമാലയും, ദിവ്യബലിയും.
ദിവ്യബലിയ്ക്കുശേഷം നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ.നിക്സൺ രാജ് ഉത്‌ഘാടനം നിർവഹിച്ചു. കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് ശ്രീ. ജോജി, ഇടവക ബി.സി.സി. കോ-ഓഡിനേറ്റർ ശ്രീ.മേരി ദാസ്, ആനിമേറ്റർ സിസ്റ്റർ പ്രിൻസി എന്നിവർ ആശംസയർപ്പിച്ചു.
യുവജനങ്ങളുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട വിവിധ കലാപരിപാടികളോടെയാണ് “YOUTH MISSION 2k19” യുവജനദിനാഘോഷങ്ങൾക്ക് സമാപനമായത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.