
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കോവിഡ് – 19 എന്ന മഹാമാരിയിൽ നിന്ന് ലോകത്തെ സംരക്ഷിക്കുന്നതിനായി ഏപ്രിൽ 1 മുതൽ അഖണ്ഡ പ്രാർത്ഥനയുമായി കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ സമിതി. ഇന്നു മുതൽ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെയാണ് അഖണ്ഡ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. കരുണ കൊന്തയും, ജപമാലയും, 51, 91 സങ്കീർത്തനങ്ങളും ഉരുവിട്ടുകൊണ്ടാണ് ലോകം മുഴുവനെയും ഈ വിപത്തിൽ നിന്ന് രക്ഷിക്കണമേ എന്നു പ്രാർത്ഥിക്കുന്നത്.
കോവിഡ് -19 എന്ന മഹാമാരിയെ നേരിടുവാൻ രാജ്യം കടുത്ത നടപടികളിലൂടെ കടന്നുപോകുകയും, 2020 ഏപ്രിൽ 14 വരെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന ഓർമ്മപ്പെടുത്തലോടെയാണ് കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ സമിതിയുടെ അഖണ്ഡ പ്രാർത്ഥനയെന്ന് യുവജന ശുശ്രൂഷ സയറക്ടർ ഫാ.റോബിൻ സി. പീറ്റർ പറഞ്ഞു.
അഖണ്ഡപ്രാർത്ഥന രൂപതയിലെ എല്ലാ യൂണിറ്റുകളുടെയും, ഫൊറോനകളുടെയും പരിപൂർണ്ണ പിന്തുണയോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരോ യൂണിറ്റിനും, അവർക്ക് നൽകിയിരിക്കുന്ന സമയക്രമീകരണമനുസരിച്ച് 30 മിനിട്ട് സമയമാണ് പ്രാർത്ഥനയ്ക്കായി ഉപയോഗിക്കേണ്ടത്. ഒരു യൂണിറ്റിന് ഒരുദിവസമാണ് ലഭിക്കുക. തങ്ങൾക്ക് ലഭിച്ച സമയത്ത് യൂണിറ്റിലെ മുഴുവൻ പ്രവർത്തകരും, ഭവനങ്ങളിൽ കുടുംബാംഗങ്ങൾക്കൊപ്പം 30 മിനിട്ട് പ്രാർത്ഥിക്കുകയും, ഇടവക വികാരിയുടെ അനുവാദം ലഭിച്ചാൽ യൂണിറ്റിലെ 2 പേർ മാത്രം ഇടവക ദേവാലയത്തിൽ എത്തി അഖണ്ഡപ്രാർത്ഥനയിൽ പങ്കുചേരണം.
രോഗ വ്യാപനം തടയുന്നതിനും, രോഗികളെ പരിചരിക്കുന്ന സഹോദരങ്ങൾക്കു വേണ്ടിയും, ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുവാൻ ദൈവത്തിന്റെ പ്രത്യേക സംരക്ഷണത്തിനായും പ്രത്യേക പ്രാർത്ഥനകൾ നടത്തുവാനും നിർദ്ദേശിക്കുന്നുണ്ട്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.