ജോസ് മാർട്ടിൻ
ആലപ്പുഴ : യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപതയുടെ യുവജനകലോത്സവം “മഴവില്ല് -2018” ന്റെ ലോഗോ പ്രസിദ്ധ മജിഷ്യൻ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു. ഓഗസ്റ്റ് 28-29 തിയതികളിലായി ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലാണ് കലോത്സവം നടത്തപ്പെടുന്നത്.
ആലപ്പുഴ രൂപതയിലെ 60 ഇടവകകളിൽ നിന്നുള്ള ആയിരത്തോളം കലാകാരൻമാർ രണ്ടു ദിനങ്ങളിലായി വിവിധ രചനാ കല മത്സരങ്ങളിൽ മറ്റുരക്കുമെന്നു “മഴവില്ല് 2018” കോഡിനേറ്റർമാരായ കിരൺ ആൽബിൻ, അഡ്രിൻ ജോസഫ് എന്നിവർ അറിയിച്ചു. കൂടുതൽ പോയിന്റുകൾ നേടുന്ന യൂണിറ്റിനും മേഖലയ്ക്കും എവർറോളിങ് ട്രോഫികൾ സമ്മാനിക്കും.
കഴിഞ്ഞ വർഷത്തെ മഴവില്ല് കലോത്സവത്തിൽ യൂണിറ്റ് തലത്തിൽ ചെല്ലാനം സേവ്യദേശ് യൂണിറ്റും, മേഖലതലത്തിൽ കാട്ടൂർ മേഖലയും ഒന്നാമത് എത്തിയിരുന്നു.
ലോഗോ പ്രകാശ്‌നത്തിൽ രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നാക്കൽ, വൈസ് പ്രസിഡന്റ്. ശ്രീ. കെവിൻ ജൂഡ്, രൂപത ഖജാൻജി, ശ്രീ. പ്രവീൺ കൊച്ചിക്കാരൻ, മഴവില്ല് കോഡിനേറ്റർമാരായ ശ്രീ. കിരൺ ആൽബിൻ, ശ്രീ. അഡ്രിൻ ജോസഫ് തുടങ്ങിയവർ സന്നിഹിതരയിരുന്നു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.