ജോസ് മാർട്ടിൻ
കൊച്ചി: 2020-2021 ലെ കെ.സി.ബി.സി. മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം) പ്രൊഫ.എസ്.ജോസഫ് (സാഹിത്യം) കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ) റവ.ഡോ.പയസ് മലേക്കണ്ടത്തില്‍ (ദാര്‍ശനികം) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. ഗുരുപൂജാ പുരസ്ക്കാരങ്ങള്‍ കെ.ജി.ജോര്‍ജ്ജ്, സി.ഡോ.വീനിത സി.എസ്.എസ്.ടി., ആന്റണി പൂത്തൂര്‍ ചാത്യാത്ത്, ടോമി ഈപ്പന് എന്നിവര്‍ക്ക്. കെ.സി.ബി.സി. മീഡിയ കമ്മീഷന് ചെയര്മാന് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മാധ്യമ പ്രവര്‍ത്തകനും സഫാരി ടി.വി.യുടെ സ്ഥാപകനുമാണ് മാധ്യമ അവാര്‍ഡിന് അര്‍ഹനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. ദൃശ്യ-ശ്രാവ്യ മേഖലകളില്‍ നടത്തിയ മൂല്യാധിഷ്ഠിത സംഭാവനകള്‍ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരത്തിന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ അര്‍ഹനാക്കിയത്. സാഹിത്യ അവാര്‍ഡിന് അര്‍ഹനായ കവി പ്രൊഫ.എസ്.ജോസഫ് എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനാണ്. ജീവിതത്തിന്റെ വിഭിന്നമേഖലകളില്‍ പ്രചോദനാത്മകമായ സംഭാവനകള്‍ നല്കിയ കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് യുവപ്രതിഭാ അവാര്‍ഡിന് അര്‍ഹനായിട്ടുള്ളത്.
ബിഷപ്പ് മാര്‍ സെബാസ്റ്റിയന് മങ്കുഴിക്കരിയുടെ പേരിലുള്ള ദാര്ശനികവൈജ്ഞാനിക അവാര്‍ഡ്.ഡല്‍ഹി ജെ.എന്‍.യുവിലെ ചരിത്രവിഭാഗം പ്രൊഫസര്‍ റവ.ഡോ.പയസ് മലേക്കണ്ടത്തിലിന് നല്‍കും. ഗുരുപൂജ പുരസ്കാരത്തിന് അര്‍ഹനായ കെ.ജി.ജോര്‍ജ്ജ് കേരളത്തിലെ ഏറ്റവും മികച്ച ചലിച്ചിത്ര സംവിധായകനും ചലിച്ചിത്ര ഗുരുവുമാണ്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ക്കാണ് സി.ഡോ.വിനീത സി.എസ്.എസ്.ടി. ആദരിക്കപ്പെടുന്നത്.
മതാത്മക ചരിത്രത്തിന്റെ വേറിട്ട വായനകളിലൂടെ നടത്തിയ രചനകള്‍ക്കാണ് ആന്റണി പുത്തൂര്‍ ചാത്യത്ത് ആദരിക്കപ്പെടുന്നത്. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്‍പ്പവും ചേര്‍ന്നതാണ് ഈ പുരസ്കാരം. ഗുരുപൂജാ പുരസ്കാരത്തിന് അര്‍ഹനായ ടോമി ഈപ്പന് ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന വിവര്ത്തകന് കൂടിയാണ് ഇദ്ദേഹം. അവാര്‍ഡ് ദാനചടങ്ങിന്റെ തീയതി പിന്നീട് അറിയിക്കുമെന്ന് കെ.സി.ബി.സി. മീഡീയ കമ്മീഷന് സെക്രട്ടറി റവ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.