സ്വന്തം ലേഖകൻ
കെനിയ: ഒരു കെനിയ പുരോഹിതൻ കവർച്ചയിൽ കൊല്ലപ്പെട്ടുവെന്ന് ഫീഡസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഫാ. ജോൺ നൊജോഗെഹ് മുഹിയ, ക്യാംബു എന്ന സ്ഥലത്തെ കീനോ ദേവാലയത്തിലെ വികാരിയായിരുന്നു. ക്യാംബുവിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള നെയ്റോബിയിലെ ഒരു ബാങ്കിലേക്കുള്ള യാത്രാമധ്യേയായിരുന്നു ആക്രമണം.
നാലു മോട്ടോർ ബൈക്കുകളിലായി എത്തിയ സംഘം ഫാ. ജോൺ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിറുത്തുകയും കാറിൽ ഉണ്ടായിരുന്ന ബാഗ് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അത് വിസമ്മതിച്ച വൈദികനെ സംഘത്തിലെ ഒരുവൻ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. ഫാ. ജോണിന്റെ പുറകിലും നെഞ്ചിലും വെടിയുണ്ടകളേറ്റു.
തുടർന്ന്, ഫാ. ജോണിന്റെ ബാഗും മൊബൈൽ ഫോണും കൈക്കലാക്കിയ സംഘം മോട്ടോർ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു. വെടിയൊച്ച കേട്ടുവെന്നും തുടർന്ന് ബൈക്കുകൾ ഓടിപ്പോകുന്നതിന്റെ ശബ്ദം കേട്ടുവെന്നും അടുത്ത കെട്ടിടത്തിലെ ഒരു ദൃക്സാക്ഷി പറഞ്ഞതായി പോലീസ് റിപ്പോർട്ട് ചെയ്യുന്നു. ശബ്ദം കേട്ട് ഓടിവന്നവർ ഫാ. ജോണിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴിതന്നെ മരണം സംഭവിച്ചു.
1994 ഡിസംബർ 30-ന് വൈദീകനായി അഭിഷിക്തനായി ഫാ. ജോണിന് 56 വയസായിരുന്നു. അദ്ദേഹം കെനിയയിലെ സെന്റ് പീറ്റർ റോക്ക് ദേവാലയത്തിലും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.