അനിൽ ജോസഫ്
കാട്ടാക്കട: പളളി കോമ്പൗണ്ടില്‍ കാബേജ് കൃഷിയില്‍ നൂറ് മേനി വിളവെടുത്ത് ഒരു വൈദികന്. കൊളവുപാറ സെന്റ് ജോര്‍ജ്ജ് ഇടവക വികാരിയായ ഫാ.ഡെന്നിസ് മണ്ണൂരാണ് ശീതകാല പച്ചക്കറിയായ കാബേജിനെ കടുത്ത വേനലെത്തും മുമ്പ് നൂറ് മേനി വിളയിച്ചത്.
കാര്‍ഷിക മേഖലയെ ഏറെ സ്നേഹിക്കുകയും, കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അച്ചന് കഴിഞ്ഞ സെപ്റ്റംബറില്‍ ഇടവകയില്‍ ചാര്‍ജ്ജെടുത്ത ഉടന്‍ തന്നെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാബേജ് കൃഷിയും ആരംഭിക്കുകയായിരുന്നു. സേവനം ചെയ്തിരുന്ന ഇടവകകളിലെല്ലാം കൃഷിക്ക് നല്ല മാതൃകകള്‍ നല്കിയിട്ടുളള വൈദികന് ശീതകാല പച്ചക്കറികളായ കോളിഫ്ളവര്‍, കാബേജ് തുടങ്ങിയവ ആര്യനാട് ഫൊറോന വികാരിയായിരിക്കുന്ന കാലത്ത് ആര്യനാട്ടെ പളളിമേടക്ക് സമീപം കൃഷിചെയ്ത് ചരിത്രം ശ്രഷ്ടിച്ചിട്ടുണ്ട്.
കുളവ്പാറയില്‍ ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ് മെന്റിന്റെയും നിഡ്സിന്റെയും സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. വിളവെടുത്ത കാബേജ് പളളിയില്‍ തന്നെ ലേലം ചെയ്യ്തു. മണ്ണൂരച്ചന്റെ കൃഷി കാണാന്‍ കഴിഞ്ഞ ദിവസം പൂവച്ചല്‍ കൃഷി ഓഫീസറും എത്തിയിരുന്നു.
നെയ്യാറ്റിന്‍കര രൂപതയിലെ സാമൂഹ്യ സംഘടനയായ നിഡ്സിന് കീഴിലെ ആരോഗ്യ – മദ്യ വര്‍ജ്ജന കമ്മിഷന് സെക്രട്ടറിയും, ബോണക്കാട് കുരിശുമല റെക്ടറുമാണ് ഫാ.ഡെന്നിസ് മണ്ണൂര്‍.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.