Categories: About Us

about us

കാത്തലിക് വോസ്സിനെ കുറിച്ചുള്ള ലഘു വിവരണം

പ്രചോദനം

ജോൺ പോൾ രണ്ടാമൻ പാപ്പ ആധുനിക വാർത്താ മാധ്യമങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ ആദ്യം ഉദ്ധരിച്ചത് പോൾ ആറാമൻ പാപ്പയുടെ “ഇവാൻഞ്ചേലിയും നുൻഷ്യാന്തി”, നമ്പർ 45 – ലെ വാക്കുകളാണ്.  “സഭ ഇത്രയും ശക്തമായ ആനുനിക മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തുന്നില്ലങ്കിൽ ദൈവത്തിന്റെ മുമ്പിൽ കുറ്റബോധത്തോടുകൂടി നിൽക്കേണ്ടി വരും”.  ഇന്നത്തെ മാധ്യമങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതിന് ചാക്രിക ലേഖനങ്ങളായ “റെഡെംപ്തോറിസ് മിസിയോ” നമ്പർ 37ഉം, “അയേതാതിസ് നോവേ” നമ്പർ 2-ഉം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നു: “ഇന്നത്തെ ലോകത്തിൽ മാധ്യമങ്ങളുടെ സ്വാധീനം അതിശയോക്തിയോടെ കാണാൻ കഴിയില്ല.  വിവര സാങ്കേതിക സമൂഹ്യ മാധ്യമങ്ങളുടെ വരവ് ഒരു യഥാർത്ഥ സംസ്കാരിക വിപ്ലവം തന്നെയാണ്; മാധ്യമത്തിന് “ആധുനിക യുഗത്തിലെ ആദ്യത്തെ അരെയോവാഗസ്” എന്ന പേര് സമ്മാനിക്കുന്നു; ഇവിടെ വസ്തുതകളും, ആശയങ്ങളും, മൂല്യങ്ങളും നിരന്തരം കൈമാറ്റം ചെയ്യപ്പെപെടുന്നു”.  മാധ്യമങ്ങളിലൂടെ വ്യക്തികൾ മറ്റുള്ളളവരുമായും സംഭവങ്ങളുമായും സംമ്പർഗം പുലർത്തുകയും അവർ ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.

പോപ്പ് വീണ്ടും പറയുന്നു: ‘കർത്താവിനെ പ്രഘോഷിക്കുമ്പോൾ, സഭ സ്വന്തം ആശയവിനിമയ മാർഗ്ഗങ്ങളായ – പുസ്തകങ്ങൾ, പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, റേഡിയോ, ടെലിവിഷൻ, മറ്റ് മാർഗ്ഗങ്ങൾ എന്നിവ ക്രമാത്മകവും ഊർജ്ജസ്വലവുമായി ഉപയോഗിക്കണം.  ക്രിസ്തീയ ആശങ്ങൾ പ്രചരിപ്പിക്കുന്നതിനും പുതിയ മാധ്യമങ്ങളും, പ്രഘോഷണരീതികളും വികസിപ്പിക്കേണ്ടത് ആവശ്യമാണ്. അതുപോലെ, സാധ്യമാകുന്ന മതനിരപേക്ഷ മാധ്യമ അവസരങ്ങളേയും സഭ ഉപയോഗിക്കണം’.

പോപ്പ് ഫ്രാൻസിസ് തന്റെ 48-Ɔമത് ലോക ആശയവിനിമയ ദിനസന്ദേശത്തിലൂടെ നമ്മോട് പറയുന്നു: ‘നല്ല ആശയവിനിമയങ്ങൾ പരസ്പര സഹിഷ്ണുതയും ആരോഗ്യപരമായ ബന്ധങ്ങളുടെ വളർച്ചയ്ക്കും ആത്യന്തികമായി പരസ്പര ഐക്യം വളർത്തുന്നതിനും നമ്മെ സഹായിക്കുന്നു.  പരസ്പരം കേൾക്കുവാനും മറ്റുള്ളവരിൽ നിന്നു പഠിക്കുവാനും നാം തയാറായാൽ മാത്രമെ ഭിന്നിപ്പിക്കലിന്റെ മതിലുകൾ തകർക്കാനാവു’. സംഭാഷണ വ്യത്യാസങ്ങളിലെ വിവേചനം പരിഹരിക്കുവാൻ സാധിച്ചാൽ പരസ്പര ബഹുമാനത്തിൽ വളരുവാൻ സാധിക്കും. കണ്ടുമുട്ടലിന്റെ സംസ്കാരം, ആശയങ്ങൾ പകർന്നു നൽകുവാൻ മാത്രമല്ല സ്വീകരിക്കുവാനും നമ്മോട് ആഹ്വാനം ചെയ്യുന്നു. പ്രത്യേകിച്ച് ഇന്റർനെറ്റ് കണ്ട് മുട്ടലിനും ഐക്യ ശാക്തീകരണത്തിനുമുള്ള വലിയ ഒരു സാധ്യത തുറന്ന് തരുന്നു. ഇത് വളരെ നല്ല കാര്യമാണ്, ദൈവത്തിൽ നിന്നുള്ള സമ്മാനമാണ്.  പരിശുദ്ധ പിതാക്കന്മാരുടെ ആഹ്വാനങ്ങളിലെ പ്രചോദനത്താൽ ഉടലെടുത്തതാണ് ഈ സംരംഭം.

കാരണങ്ങൾ

കാത്തലിക് വോക്‌സ് ഓൺലൈൻ പത്രത്തിന് പിന്നിലെ ചില പ്രധാന കാരണങ്ങൾ:

(1) ഇത് കാലത്തിന്റെ ആവശ്യമാണ്; നമ്മുടെ വിശ്വാസ സമൂഹം ആശയ വിനിമയ മേഖലയിലെ ഒരു മനോഹരമായ പരിവർത്തനത്തിന്റെ പടിവാതിലിലാണ്.

(2) ഇന്റർനെറ്റ് എന്ന യാഥാർത്ഥ്യം ലോകത്തെ വളരെ ചെറുതാക്കി വിവരശേഖരണം വിരൽ തുമ്പിൽ എത്തിക്കുന്നു. ഈ യാഥാർത്ഥ്യം മനസ്സിലാക്കാൻ നേതൃത്വനിരയ്ക്ക് കഴിയാതെ പോയാൽ “ഗവുദിയും എത്  സ്പെസ്” എന്ന ചാക്രിക ലേഖനം പറയുന്ന പോലെ; ‘കാലഘട്ടത്തിന്റെ അടയാളങ്ങൾ വായിക്കാൻ പരാജയപ്പെട്ട ഒരു സമൂഹമായി നാം ഒറ്റപ്പെടും’.

(3) മറ്റ് സാദ്ധ്യതകൾ; a) സംഭവങ്ങളെകുറിച്ച് പെട്ടെന്നുതന്നെ കൃത്യമായ വാർത്തകൾ ജനങ്ങളിൽ എത്തിയ്ക്കാൻ കഴിയും. b) ഭൂമി ശാസ്ത്രപരമായ ന്യൂനതകൾ മറികടക്കാനാവും. ലോകത്തിന്റെ ഏതറ്റം വരേയും മതത്തിനും, ജാതിയ്ക്കും, നിറത്തിനും അതീതമായി വാർത്തകൾ എത്തിക്കുവാൻ സാധിക്കും. c) പൊതുജന അഭിപ്രായം രൂപപ്പെടുത്തുവാൻ കഴിയും; ജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാൻ ഉള്ള സാദ്ധ്യതകൾ നൽകുന്നു.

ഉള്ളടക്കം

(1) ലത്തീൻ-സീറോമലബാർ-സീറോമലങ്കര രൂപതകളിലെ വാർത്തകൾ

(2) കേരള കത്തോലിക്കാ സഭാ സംബന്ധമായ വാർത്തകൾ

(3) ആഗോള സഭാ വാർത്തകൾ

(4) വത്തിക്കാൻ വാർത്തകൾ

(5) കത്തോലിക്ക പാരമ്പര്യങ്ങളും വിശ്വാസവും ഉയർത്തിപ്പിടിക്കുന്ന ലേഖനങ്ങൾ

(6) ഞായറാഴ്ച പ്രസംഗം

(7) ആരാധന സംബന്ധമായ പഠനങ്ങൾ

(8) ദൈവശാസ്ത്ര പഠനങ്ങൾ

(9) ആനുകാലിക പ്രതിബദ്ധതയുള്ള ലേഖനങ്ങൾ

vox_editor

Share
Published by
vox_editor

Recent Posts

1st Sunday_Advent_ജാഗരൂകരായിരിക്കുവിൻ (ലൂക്കാ 21: 25-28. 34-36)

1st Sunday_Advent_ജാഗരൂകരായിരിക്കുവിൻ (ലൂക്കാ 21: 25-28. 34-36)

ആഗമനകാലം ഒന്നാം ഞായർ പെസഹായ്ക്കും കാൽവരിയനുഭവത്തിനും മുൻപുള്ള യേശുവിന്റെ അവസാനത്തെ പഠിപ്പിക്കലാണിത്. അവനിപ്പോൾ ദേവാലയ പരിസരത്താണ്. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും…

3 days ago

വത്തിക്കാനില്‍ “ക്രിസ്മസ് ട്രീ” ഉയര്‍ന്നു

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ക്രിസ്മസിന് മുന്നോടിയായി വത്തിക്കാന്‍ ചത്വരത്തില്‍ ഉയര്‍ത്തുന്ന ക്രിസ്മട്രീയുടെ ഒരുക്കങ്ങള്‍ വത്തിക്കാന്‍ ചത്വരത്തില്‍ ആരംഭിച്ചു.…

1 week ago

Christ the King_കുരിശിലെ രാജാവ് (യോഹ. 18: 33-37)

ക്രിസ്തുരാജന്റെ തിരുനാൾ പീലാത്തോസിന്റെ പ്രത്തോറിയത്തിൽ, കാൽവരിയുടെ പശ്ചാത്തലത്തിൽ വിരിയുന്ന കുരിശിന്റെ രാജകീയതയാണ് ഇന്നത്തെ സുവിശേഷം. കുരിശാണ് സുവിശേഷത്തിന്റെ കേന്ദ്രം. കുരിശാണ്…

1 week ago

ഭരണങ്ങാനത്ത് ഭാരതത്തിലെ മെത്രാന്‍മാരുടെ സംഗമം

സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…

2 weeks ago

33rd Sunday_ഉണർന്നിരിക്കുവിൻ (മർക്കോ 13: 24-32)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…

2 weeks ago

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…

3 weeks ago