സജു കല്ലാമം
കാട്ടാക്കട: കല്ലാമം സെന്റ് പോള്സ് ദേവാലയ തിരുനാളിന് കൊടിയേറി. 26 ന് സമാപിക്കും. ഇടവക വികാരി ഫാ.ഡെന്നിസ്മണ്ണൂര് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
കല്ലാമം സെന്റ് ജോര്ജ്ജ് കുരിശടിയില് നിന്ന് ആരംഭിച്ച പതാക പ്രയാണത്തില് വിശ്വാസികള് പങ്കെടുത്തു. നെയ്യാറ്റിന്കര രൂപത ശുശ്രൂഷ കോ ഓഡിന്േറ്റര് മോണ്.വി പി ജോസ് തിരുനാള് ആരംഭ ദിവ്യബലിക്ക് മുഖ്യ കാര്മ്മികത്വം വഹിച്ചു.
തിരുനാള് ദിനങ്ങളില് എല്ലാ ദിവസവും വൈകിട്ട് 5 മുതല് ബൈബിള് പാരായണം, നൊവേന ലിറ്റിനി ദിവ്യബലി എന്നിവ ഉണ്ടാവും.കുടുംബ നവികരണധ്യാനത്തിന് ഫാ.സി ടി രാജ് നേതൃത്വം നല്കും.
ശനിയാഴ്ച ദിവ്യബലിയെ തുടര്ന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. തിരുനാള് സമാപന ദിനമായ 26 ന് രാവിലെ 10 ന് നെയ്യാറ്റിന്കര രൂപത വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസ് മുഖ്യ കാര്മ്മികത്വം വഹിക്കും. കെആര്എല്സിസി അല്മായ കമ്മിഷന് സെക്രട്ടറി ഫാ.ഷാജ്കുമാര് വചനം പങ്കുവെയ്ക്കും. തുടര്ന്ന് സ്നേഹ വിരുന്ന്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.