കറുത്ത ചരിത്രം

കറുത്ത ചരിത്രം

കാഴ്ചയും ഉള്‍ക്കാഴ്ചയും

ഫാ. ജോസഫ് പാറാങ്കുഴി

മാന്യമിത്രമേ…
ദൈവത്തിനു നമ്മെക്കുറിച്ച് ഒരു യജമാന പദ്ധതിയുണ്ട്.
നമ്മുടെ നാശത്തിനല്ല, മറിച്ച് ക്ഷേമത്തിനുളളതാണ്.

ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മണ്ഡലങ്ങളില്‍-
ആധുനിക ലോകം ദിനംപ്രതി മുന്നേറുകയാണ്.
പ്രപഞ്ചത്തെയും പ്രാപഞ്ചിക രഹസ്യങ്ങളെയും-
കൈപ്പിടിയിലൊതുക്കുവാനുളള ശ്രമത്തിലാണു മനുഷ്യന്‍.

ആധുനിക മനുഷ്യന്‍ ആര്‍ജ്ജനാസക്തിയുടെ അടിമയാണ്.
യുദ്ധവും യുദ്ധ ഭീഷണിയും കൊല്ലും കൊലവിളിയും-
കൊട്ടേഷന്‍ സംഘങ്ങളും മാഫിയാ സംഘങ്ങളും
ഒളിഞ്ഞും തെളിഞ്ഞും അരങ്ങു തകര്‍ക്കുകയാണ്.
ജാതിയും മതവും രാഷ്ട്രീയവും അധികാരവും പണവും കെട്ടുപിണഞ്ഞ്
രാഷ്ട്രീയ പകപോക്കലും രക്തസാക്ഷിമണ്ഡപങ്ങളും-
നാടുനീളെ ശവപ്പറമ്പുകള്‍ തീര്‍ക്കുകയാണ്…

ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ മറവില്‍
ധാര്‍മ്മിക മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന-
സനാതന മൂല്യങ്ങളെ തമസ്കരിക്കുന്ന
കുടുംബ ബന്ധങ്ങളെ തകിടംമറിക്കുന്ന-
സീരിയലുകളും സിനിമകളും റിയാലിറ്റിഷോകളും-
അധമസംസ്കാരം രൂപപ്പെടുത്താന്‍ തത്രപ്പെടുന്ന മാധ്യമ സംസ്കാരം!

ദൈവമേഖലയില്‍ വ്യാപരിക്കേണ്ടവനായ മനുഷ്യന്‍-
ജഡികാസക്തിയ്ക്ക് വശംവദനായി മൃഗമായി മാറുന്ന ദുരവസ്ഥ
ദൈവത്തിന്‍റെ ശവപ്പെട്ടിയ്ക്ക് അവസാനത്തെ ആണിയും-
അടിച്ചുകയറ്റി എന്ന് അഹങ്കരിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍…

സ്വാസ്ഥ്യം അന്യമായിക്കൊണ്ടിരിക്കുന്ന പുത്തന്‍ തലമുറ.
മദ്യവും മയക്കുമരുന്നും നീലചിത്രങ്ങളും മസ്തിഷ്കത്തില്‍
വിഷം നിറച്ച് മനുഷ്യ മാഹാത്മ്യത്തെ ഹനിക്കുന്ന ദുര്‍ഗതി.
ദിശാബോധം നഷ്ടപ്പെട്ട് നീലതിമിംഗലത്തിന്‍റെ-
കരാള ഹസ്തങ്ങളിലേക്ക് വീണുടയുന്ന തലമുറ…

മൗലീക അവകാശങ്ങളെയും മൗലീക സത്യങ്ങളെയും-
കോടികളുടെ ബലത്തില്‍ കോടതികളില്‍ നിന്നു നേടുന്ന
അന്യായ വിധി തീര്‍പ്പുകളുടെ ഘോഷയാത്ര…
മനുഷ്യന്‍ കറുത്ത ചരിത്രം രചിക്കുന്നു.
ദൈവം പരിതപിക്കുന്നു!!!

vox_editor

Share
Published by
vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

23 hours ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago