സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി : ഉക്രൈനിലേയും, റഷ്യയിലെയും നിരവധി സാധാരണക്കാരെ ദുരിതത്തിലാഴ്ത്തുന്ന യുദ്ധം അതിന്റെ മൂര്ദ്ധന്യാവസ്ഥയില് തുടരുമ്പോള്, രണ്ടാം തവണയും സമാധാനം അഭ്യര്ത്ഥിച്ചുകൊണ്ട് ഫ്രാന്സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധി, കര്ദിനാള് മത്തേയോ സൂപ്പി, റഷ്യയിലെത്തി. ഒക്ടോബര് പതിനാലാം തീയതി റഷ്യന് തലസ്ഥാനമായ മോസ്കോയില് എത്തിയ കര്ദിനാള് പതിനാറാം തീയതിയാണ് മടങ്ങിയത്. അദ്ദേഹത്തോടൊപ്പം വത്തിക്കാന് കാര്യാലയത്തിലെ ഒരു പ്രതിനിധിയും ഉണ്ടായിരുന്നു.
മോസ്കോയില് റഷ്യന് ഭരണകൂടത്തിലെ വിവിധ അംഗങ്ങളുമായി കര്ദിനാള് കൂടിക്കാഴ്ച്ച നടത്തി. വിദേശകാര്യമന്ത്രി, സെര്ജെ ലാവ്റോവ്, വിദേശരാഷ്ട്രീയ മന്ത്രാലയത്തിലെ ഉപദേശകസമിതി അംഗം, യൂറി ഉഷാകോവ്, കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള സമിതിയുടെ അംഗം മാരിയ, മനുഷ്യാവകാശ കമ്മീഷന് അംഗം തത്യാന എന്നിവരെ നേരില് കണ്ടു, സമാധാനം പുനഃസ്ഥാപിക്കണമെന്നും, സാധാരണക്കാരുടെയും, കുട്ടികളുടെയും അവകാശങ്ങള് സംരക്ഷിക്കണമെന്നും അഭ്യര്ത്ഥിച്ചു.
പ്രായപൂര്ത്തിയാകാത്ത കുട്ടികളെ തിരികെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം എത്തിക്കുന്നതിനും, തടവുകാരുടെ കൈമാറ്റത്തിനും, പരിക്കേറ്റവരുടെ ചികിത്സയ്ക്കും ഇതുവരെ ചെയ്ത കാര്യങ്ങള് കൂടിക്കാഴ്ചയില് വിലയിരുത്തിയതായി, വത്തിക്കാന് മാധ്യമഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില് പറഞ്ഞു.
മോസ്കോയിലെ പാത്രിയാര്കീസിന്റെ അന്തര്സഭാ ബന്ധങ്ങളുടെ ചെയര്മാനായ വൊളോകോലാംസ്കിലെ മെത്രാപ്പോലീത്ത അന്തോനിജുമായും കര്ദിനാള് സൂപ്പി കൂടിക്കാഴ്ച നടത്തി. മാനുഷിക സഹകരണം തുടരുന്നതിനും ദീര്ഘകാലമായി കാത്തിരുന്ന സമാധാനത്തിനുള്ള പാതകള് തുറക്കുന്നതിനുമുള്ള ചില സാധ്യതകള് പരിശോധിക്കാനും സന്ദര്ശനം സാധ്യമാക്കിയതായും പത്രക്കുറിപ്പില് ചൂണ്ടിക്കാണിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.