സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കമ്പോള സമ്പദ് വ്യവസ്ഥയെ നിശിതമായി വിമർശിച്ച് വത്തിക്കാൻ രേഖ. ധാർമികതയില്ലാത്ത സമ്പദ് വ്യവസ്ഥയെ സദാചാര പാതയിലേക്കു കൊണ്ടുവരണമെന്നു രേഖ ആവശ്യപ്പെടുന്നു.
കമ്പോളത്തിനു തനിയേ നേരായ പാതയിൽ പോകാനാവില്ലെന്നു തുടരെത്തുടരെ തെളിയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നു രേഖ നിർദേശിച്ചു.
നികുതി ഒഴിവ് നൽകുന്ന രാജ്യങ്ങളും നവീന ധനകാര്യ ഉപകരണങ്ങളും ലോകത്തിലെ ദരിദ്രരെ ദ്രോഹിക്കുകയാണെന്നും രേഖ പറയുന്നു.
“സാമ്പത്തിക-ധനകാര്യ വ്യവസ്ഥയിലെ ചില ഘടകങ്ങളിൽ വേണ്ട ധാർമിക വിവേചനങ്ങൾ’’ എന്ന പേരിലാണ് 15 പേജുള്ള രേഖ പ്രസിദ്ധീകരിച്ചത്. വിശ്വാസ തിരുസംഘവും സാമൂഹ്യനീതിക്കായുള്ള വത്തിക്കാൻ ഓഫീസും ചേർന്നു തയാറാക്കിയ രേഖയ്ക്ക് ഫ്രാൻസിസ് പാപ്പാ അംഗീകാരം നൽകി.
2008-ൽ ആരംഭിച്ച സാമ്പത്തികമാന്ദ്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ധനകാര്യസ്ഥാപനങ്ങൾക്കു കൂടുതൽ നിയന്ത്രണം വേണമെന്നു രേഖ ആവശ്യപ്പെടുന്നത്. മാന്ദ്യത്തെത്തുടർന്നു ബാങ്കുകൾക്കും മറ്റും അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചുവരുന്ന സമയത്താണ് രേഖ പ്രസിദ്ധീകരിച്ചത്.
ഡെറിവേറ്റീവുകളും ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്പു (സി.ഡി.എസ്.) കളും പോലുള്ള സങ്കീർണ ധനകാര്യ ഉപകരണങ്ങളെ ടൈംബോബുകൾ എന്നു രേഖ വിശേഷിപ്പിച്ചു. 2008-ൽ ഏറെ പ്രശ്നമുണ്ടാക്കിയതാണ് ഇവ.
പൊതുനന്മ കാംക്ഷിക്കാതെ ലാഭത്തിനുവേണ്ടി മാത്രമുള്ള പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നു രേഖ കുറ്റപ്പെടുത്തി. ബിസിനസ് സ്കൂളുകൾ ‘ധാർമികത’ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. കമ്പനി മേധാവികളുടെ അമിതശമ്പളത്തെയും രേഖ വിമർശിച്ചു.
കമ്പോളം തനിയേ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമാണെന്ന വാദത്തെ രേഖ ഉദാഹരണങ്ങൾ നിരത്തി ഖണ്ഡിക്കുന്നു. സുഗമമായി മുന്നോട്ടുപോകാൻ വേണ്ട സത്യസന്ധത, വിശ്വാസ്യത, സുരക്ഷിതത്വം, സാമൂഹ്യ സഹവർത്തിത്വം, നിയമസംവിധാനം എന്നിവ എങ്ങനെ ഉറപ്പുവരുത്തണമെന്നു കമ്പോളത്തിനറിയില്ല.
തങ്ങളുടെ പ്രവർത്തനംമൂലം ഉണ്ടാകുന്ന അസമത്വം, പരിസ്ഥിതനാശം, അരക്ഷിതത്വം തുടങ്ങിയവ പരിഹരിക്കാനുള്ള മാർഗങ്ങളും കമ്പോളത്തിനറിയില്ല -രേഖ ചൂണ്ടിക്കാട്ടി.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.