Categories: Public Opinion

കത്തോലിക്കാ സഭയിലെ റേറ്റിംഗ് ഏജന്‍സികള്‍ !!!

കോര്‍പ്പറേറ്റു സ്ഥാപനങ്ങളെ വെല്ലുന്ന പരസ്യങ്ങളും, മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായാണ് പല ആത്മീയ കേന്ദ്രങ്ങളും രംഗത്തുള്ളത്...

ജോസ് മാർട്ടിൻ

മുഖപുസ്തകത്തില്‍ ചില അച്ചന്‍മാരുടെയും, അല്‍മായ സുവിശേഷ പ്രഭാഷകരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു റേറ്റിംഗ് പോസ്റ്റ്‌ കണ്ടു. ഇതിന്റെ പിന്നിലെ ഉദ്ദേശ ലക്ഷ്യം എന്താണെന്നും, ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്നും ഈ ചിത്രങ്ങളും അതിൽ എഴുതിയിരിക്കുന്ന വാചകങ്ങളും വായിച്ചാൽ മനസിലാക്കാം.

കൂണുകൾ പോലെ മുളച്ചു പൊന്തുന്ന “ആല്മീയകച്ചവടക്കാർ” ലോകാ അവസാനം, സാത്താൻ, ദുരാത്മാവ്, എന്നൊക്കെ പറഞ്ഞ് വിശ്വാസികളുടെ ഇടയിൽ തെറ്റിധാരണ പ്രചരിപ്പിച്ച്, ഭയപ്പെടുത്തി തങ്ങളുടെ വലയിൽ കുടുക്കി ഇടുന്ന ഇവർക്ക് എന്നും വിലങ്ങുതടിയായി സത്യവിശ്വാസത്തിന്റെ നേർവഴികൾ വിശ്വാസികൾക്ക് കാട്ടി കൊടുക്കുന്ന ചിലരെ തിരഞ്ഞു പിടിച്ച് ‘ഇവർ പുറജാതീയത (Paganism) പ്രചരിപ്പിക്കുന്നവർ’ എന്ന് മുദ്രകുത്തി വിശ്വാസികളിനിന്നു അകറ്റി നിർത്തുക എന്നത് ഇവരുടെ നിലനിൽപ്പിനു ആവശ്യം.

അതായത്, വൻകിടകമ്പനികൾ തങ്ങളുടെ ഏതെങ്കിലും ഉൽപ്പന്നം മാർക്കറ്റിൽ ചിലവാകാതെ വന്നാൽ അതിന്റെ ഉറവിടം കണ്ടെത്തി, എതിരാളിയെ പാടെ പിഴുതുകളയുന്ന തന്ത്രം (ആല്മീയത നല്ലൊരു കച്ചവടമായി എന്നേ മാറി കഴിഞ്ഞു). പുരോഹിതന്‍മാരുടെയും /സുവിശേഷ പ്രഭാഷകരുടെയും നിലവാരം അളക്കാന്‍ റേറ്റിംഗ് ഏജന്‍സികൾ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞത് ഈ പോസ്റ്റിലൂടെയാണ്.

ഒരു കത്തോലിക്കാ വിശ്വാസി എന്നനിലയില്‍ ചില കാര്യങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്.
1) ഞങ്ങള്‍ വിശ്വാസികള്‍ ഭാവിയില്‍ ദിവ്യബലിയില്‍ പങ്കെടുക്കുമ്പോള്‍, കൂദാശകള്‍ സ്വീകരിക്കുമ്പോള്‍ ഇവര്‍ റേറ്റിംഗ് നല്‍കിയിട്ടുള്ള വരെ മാത്രമേ സമീപിക്കാവൂ എന്ന് കാനോന്‍ നിയമത്തിലും എഴുതിചേര്‍ക്കുമോ?
2) ISO സെർട്ടിഫൈഡ് എന്ന് എഴുതികാണുന്നത് പോലെ ഇവരുടെ ഒക്കെ പേരോട് കൂടി x ഏജൻസി സെർട്ടിഫൈഡ് എഴുതി വയ്ക്കുമോ?

ഒരു വ്യക്തി വര്‍ഷങ്ങളുടെ പഠനങ്ങളിലൂടെ, പ്രാര്‍ത്ഥനയിലൂടെ, സഹനങ്ങളിലൂടെ നേടിയെടുക്കുന്നതാണ് “തിരുപ്പട്ടം” എന്ന കൂദാശ. ഒരു വാദത്തിനു വേണമെങ്ങില്‍ വേണ്ടി ചോദിക്കാം ‘പിന്നെ എന്തുകൊണ്ട് ചിലര്‍ വഴിവിട്ടു പോകുന്നു’വെന്ന്. അവരും നമ്മുടെ സമൂഹത്തില്‍ നിന്ന് വന്നവരാണ്. അല്ലതെ തമ്പുരാന്‍ ‘നീ ഒരു പുരോഹിതന്‍ ആകണം’ എന്ന് പറഞ്ഞു ഭുമിയിലേക്ക് വിട്ടതല്ല. നമ്മളെ പോലെ തെറ്റുകുറ്റങ്ങള്‍ ഉള്ളവര്‍ അവരിലും ഉണ്ടാവാം. ഭൗതീകകാര്യങ്ങളില്‍ ചിലരെങ്കിലും വീഴ്ചകള്‍ വരുത്താറുണ്ട്. അവരെ നമ്മള്‍ പരസ്യമായി കുറ്റപ്പെടുത്താറുണ്ട്. അതാകട്ടെ, നമ്മുടെ സമൂഹത്തിന്‍റെ നീതിന്യായ വ്യവസ്ഥികള്‍ക്ക് വിപരീതമായ പ്രവര്‍ത്തികള്‍ അവരുടെ ഭാഗത്ത്‌നിന്നും ഉണ്ടാകുമ്പോള്‍ മാത്രം.

റേറ്റിങ് ഏജൻസിയുടെ കണ്ടെത്തൽ

1) ഒന്നാമത്തെ കൂട്ടര്‍ (നാലുപേര്‍ ) പുറജാതീയത (Paganism) പഠിപ്പിക്കുന്നവര്‍ ആണ്. പുരോഹിതന് അല്ലെങ്കിൽ സുവിശേഷ പ്രഭാഷകന് സഭയുടെ പ്രബോധനങ്ങള്‍ക്കെതിരായി സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ദെവജനത്തെ പഠിപ്പിക്കുക എന്നത് അസാധ്യമായ കാര്യമാണ്. അപ്പോള്‍ പുറജാതീയത (Paganism) പഠിപ്പിക്കുന്നവര്‍ എന്ന് മുദ്രകുത്തപ്പെട്ട ഇവര്‍ നാലുപേരും ഇപ്പോഴും സഭയില്‍ തുടരുന്നു എങ്കില്‍ സഭയുടെ വലിയ പിഴവായി കണക്കാക്കേണ്ടി വരും (ഇവരുടെ വിലയിരുത്തൽ അനുസരിച്ച്).

2) രണ്ടാമത്തെ കൂട്ടര്‍ (രണ്ടുപേര്‍) സഭയുടെ പ്രബോധനങ്ങള്‍ വിശദീകരിക്കുന്നു. പക്ഷേ ലോകാവസാനത്തിന്‍റെ അടയാളങ്ങള്‍ കാണാന്‍ ശ്രമിക്കിക്കാതെ / അവസാന സമയം തിരിച്ചറിഞ്ഞുകൊണ്ട് ദെവജനത്തെ സജ്ജരാക്കുന്നതില്‍ പരാജയപ്പെടുന്നു.

3) മൂന്നാമത്തെ കൂട്ടര്‍ (നാലുപേര്‍) ബൈബിള്‍ അതിഷ്ട്ടിതമായ സത്യവിശ്വാസം പ്രസംഗിക്കുന്നു / പ്രചരിപ്പിക്കുന്നു.

4) നാലാമത്തെ കൂട്ടര്‍ (രണ്ട് പേര്‍) ദെവവചനത്തിന്റെ ശക്തി പ്രസംഗിക്കുന്നു / പ്രചരിപ്പിക്കുന്നു.

5) അഞ്ചാമത്തെ കൂട്ടര്‍ (രണ്ട് പേര്‍) ലോകാ അവസാന നാളുകളെ കുറിച്ച് ദെവജനത്തെ പഠിപ്പിക്കുന്നു.

6) ആറാമത്തെ കൂട്ടര്‍ (രണ്ട് പേര്‍) ഉടനെയുള്ള കര്‍ത്താവിന്റെ രണ്ടാം വരവിനുവേണ്ടി ദെവജനത്തെ സജമാക്കുന്നു, പഠിപ്പിക്കുന്നു.

സാധാരണ വിശ്വാസിയെ തെറ്റിദ്ധരിപ്പിക്കാന്‍ അല്ലങ്ങില്‍ ഭയപ്പെടുത്താന്‍ ഈ ഒരു ചിത്രം തന്നെ ധാരാളം. സ്വന്തം ഇടവക പള്ളികളിലെ വൈദീകരിലുള്ള വിശ്വാസം നഷ്ട്പ്പെടുത്തി, ഈ റേറ്റിംഗ് ഏജന്‍സികള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥലങ്ങള്‍ തേടി വിശ്വാസികള്‍ പോകണം. ഭാവിയില്‍ യൂറോപ്യൻ രാജ്യങ്ങളില്‍ സംഭവിക്കുന്നത്‌ പോലെ വിശ്വാസരാഹിത്യം ഊട്ടിയുറപ്പിക്കണം. സാധിച്ചാൽ നമ്മുടെ ഇടവക പള്ളികളും ആളില്ലാതെ അടച്ചുപൂട്ടപ്പെടണം.

ബ്രാന്‍ഡഡ്‌ ആല്മീയ കച്ചവടക്കാര്‍ നല്ലൊരു ശതമാനം വിശ്വാസികളെയും തങ്ങളുടെ വരുതിയില്‍ ആക്കി കഴിഞ്ഞു. കോര്‍പ്പറേറ്റു സ്ഥാപനങ്ങളെ വെല്ലുന്ന പരസ്യങ്ങളും, മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായാണ് പല ആത്മീയ കേന്ദ്രങ്ങളും രംഗത്തുള്ളത്. ആത്മീയതയില്‍ പൊതിഞ്ഞ ഭയപ്പെടുത്തലുകളാണ് ഇവരുടെ മാർക്കറ്റിങ് തന്ത്രം. വിശ്വാസികൾ കരുതിയിരിക്കുക.

vox_editor

View Comments

  • കാലത്തിന്റെ അടയാളങ്ങൾ എന്ന Fb group - ൽ വന്ന ഒര റേറ്റിംഗ് ആണിത്. അവരുടെ പ്രധാന കണ്ടെത്തൽ ഫ്രാൻസിസ് പാപ്പ വ്യാജ പാപ്പ ആണെന്നുള്ളതാണ്. അവരുടെ പാപ്പ Benediet XVl ആണത്രേ! ഫ്രാൻസിസ് പാപ്പ സാത്താനെ പ്രഘോഷിക്കുന്ന ആളാണെന്നും ഏതാനും നാളുകൾക്കുള്ളിൽ യേശുവിന്റെ രണ്ടാം വരവുണ്ടാകുമെന്നും അന്ന് Benedict പാപ്പ യഥാർത്ഥ കത്തോലിക്കാ സഭയെ നയിക്കുമെന്നും ഇത് പരി. കന്യകാമറിയം അനേക ഇടങ്ങളിൽ ദർശനം നൽകി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവർ പ്രചരിപ്പിക്കുന്നു. ഈ റേറ്റിംഗ് തയ്യാറാക്കിയത് ആ ചിത്രങ്ങളിലുള്ളവരോ അവരുമായി ബന്ധമുള്ളവരോ അല്ല.

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

1 day ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago