Categories: Vatican

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

ധൈര്യത്തോടും ശാന്തതയോടും കൂടി ഭാവിയെ അഭിമുഖീകരിക്കുവാന്‍ വിദ്യാഭ്യാസം സഹായകരമാകു

 

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന മുസ്ളീം പൗരന്മാരുടെ കൗണ്‍സിലും, യുണെസ്കോയും, മാനവികസാഹോദര്യത്തിനു വേണ്ടിയുള്ള കമ്മിറ്റിയും ചേര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ അറേബ്യന്‍ നാടുകളുടെ അപ്പസ്തോലിക വികാരി ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി പങ്കെടുത്ത് സംസാരിച്ചു.

മതാന്തര വിദ്യാഭ്യാസം പ്രത്യാശയുടെ പ്രവര്‍ത്തനവും, ഭാവിയിലേക്കുള്ള നിക്ഷേപവുമാണെന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് മോണ്‍സിഞ്ഞോര്‍ സംസാരിച്ചത്.

പുതിയ തലമുറയുടെ വിദ്യാഭ്യാസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും മാത്രമല്ല, എല്ലാറ്റിനുമുപരിയായി ജീവിതത്തിന്‍റെ ആത്യന്തികമായ അര്‍ത്ഥവും, ധാര്‍മ്മികവും ആത്മീയവുമായ മൂല്യങ്ങളും കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്നതാണെന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് മോണ്‍സിഞ്ഞോര്‍ തന്‍റെ വാക്കുകള്‍ ആരംഭിച്ചത്. ധൈര്യത്തോടും ശാന്തതയോടും കൂടി ഭാവിയെ അഭിമുഖീകരിക്കുവാന്‍ വിദ്യാഭ്യാസം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവവുമായുള്ള ഓരോ വ്യക്തിയുടെയും ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതിനും, കൂടുതല്‍ മാനുഷികവും സാഹോദര്യവുമായ ഒരു സമൂഹത്തിനായി എല്ലാ മനുഷ്യരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും മതാന്തരവിദ്യാഭ്യാസം സഹായകരമാകുമെന്നും, ഇതിന്‍റെ പ്രാധാന്യം എടുത്തു കാണിക്കുന്നതാണ് ഫ്രാന്‍സിസ് പാപ്പായും അല്‍അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍തയ്യീബും അബുദാബിയില്‍ ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയെന്നും മോണ്‍സിഞ്ഞോര്‍ ചൂണ്ടിക്കാട്ടി.

വൈവിധ്യങ്ങളോടുള്ള അഗാധമായ ആദരവോടെ, വിവിധ വിശ്വാസങ്ങളിലുള്ള ആളുകള്‍ പരസ്പരം അറിയാനും ബഹുമാനിക്കാനും പഠിക്കുകയും മനുഷ്യരാശിയുടെ നന്മയ്ക്കായി ധാര്‍മ്മികവും ആത്മീയവുമായ മൂല്യങ്ങള്‍ ഒരുമിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു മതാന്തരവിദ്യാഭ്യാസം ഏറെ അവശ്യമെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago