ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴയുടെ തീരദേശത്ത് ശക്തമായ കാറ്റിലും, കടൽക്ഷോഭത്തിലും വള്ളവും, വലയും, എഞ്ചിനും തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ടവർക്കും അപകടത്തിൽ മരണം സംഭവിച്ചവർക്കും എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്നും, തീര സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് പടിക്കൽ കേരള കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയൻ കേന്ദ്രസമിതി അംഗങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ധരണ നടത്തി.
കടലിൽ യാനങ്ങൾ നങ്കൂരമിടുന്നതിന് അനുവദിച്ചിരിക്കുന്നിടത്ത് നിന്നാണ് നാശനഷ്ടമുണ്ടായിട്ടുള്ളത്. ഓരോ വള്ളത്തിനു ഭീമമായ നഷ്ടം ഉണ്ടായിട്ടുണ്ട്. വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും, തൊഴിലുപകരണങ്ങൾ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കടലിൽ പോകാൻ പറ്റാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. ഇത് പരിഗണിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം പ്രസിഡന്റ് ഫാ.സ്റ്റീഫൻ എം. പുന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡെന്നി ആന്റെണി, ജനറൽ സെക്രട്ടറി ക്ലീറ്റസ് വെളിയിൽ, ടി.സി.പീറ്റർകുട്ടി, തോമസ് കൂട്ടുങ്കൽ, കെ.എം.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
അർത്തുങ്കൽ, തോട്ടപ്പള്ളി തുറമുഖങ്ങളുടെ പ്രവർത്തനം പൂർത്തീകരിക്കണമെന്നും, കാലാകാലങ്ങളായി നടക്കുന്ന കടൽക്ഷോഭം കണക്കിലെടുത്ത് ആധുനീക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കടൽഭിത്തി നിർമാണം നടത്തുക, മത്സ്യത്തൊഴിലാളികൾക്കുള്ള പെൻഷൻ വിതരണം ചെയ്യുക, കോവിഡ് ദുരിതാശ്വാസ സഹായവിതരണം പൂർത്തീകരിക്കുക, തീരപ്രദേശത്തെ തീര സംരക്ഷണവും കോസ്റ്റ് ഗാർഡ് സേവനങ്ങളും കാര്യക്ഷമമാക്കുക, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുവേണ്ടി ഇലക്ട്രോണിക് ഉപകരണങ്ങൾ ലഭ്യമാക്കുക, മത്സ്യത്തൊഴിലാളികളുടെ പട്ടയവിതരണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം കളക്ടർക്ക് നൽകുകയും ചെയ്തു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.