Categories: Kerala

കടലാക്രമണ ദുരിതം; ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥനാ ദിനാചരണവുമായി ആലപ്പുഴ രൂപത

ഫാ.ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍

ആലപ്പുഴ: കടലാക്രമണം മൂലം ദുരിതഅനുഭവിക്കുന്ന തീരദേശവാസികള്‍ക്ക് വേണ്ടി ആലപ്പുഴ രൂപതയിലെ എല്ലാ ദേവാലയങ്ങളും ഞായറാഴ്ച്ച (23/06/2019) പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ആലപ്പുഴ രൂപത ആഹ്വാനം ചെയ്യുന്നു. സര്‍ക്കാര്‍ തീരത്തെ കൈഒഴിയുന്ന സാഹചര്യത്തില്‍, സർക്കാരിന്റെ കണ്ണ് തുറക്കുന്നതുവരെ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകുവാനും, ശക്തമായ പ്രതിക്ഷേധം തീരത്തുടനീളം വ്യാപിപ്പിക്കുവാനും തീരുമാനിച്ചതിന്റെ ഭാഗമായാണ് പരിശുദ്ധ ദിവ്യകാരുണ്യ തിരുനാള്‍ ദിനമായ ഞായറാഴ്ച്ച രൂപതയിലെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ രൂപതയുടെ ആഹ്വാനം.

ആലപ്പുഴ രൂപതാ കാര്യാലയത്തിൽ രൂപത വികാരി ജനറല്‍ മോൺ.പയസ് ആറാട്ടുകുളത്തിന്റെ അദ്ധ്യക്ഷതയില്‍ രൂപതാ സോഷ്യല്‍ ആക്ഷന്‍ ടീം ചേർന്ന അടിയന്തര യോഗം സര്‍ക്കാരിന്റെ പ്രതികൂല നിലപാടില്‍ ശക്തമായി പ്രതിക്ഷേധിക്കുകയും, തീരദേശവാസികള്‍ നേരിടുന്ന പ്രശ്നങ്ങൾ ചര്‍ച്ചചെയുകയും ചെയ്തു.

അതുപോലെ, ആലപ്പുഴ രൂപത ചെല്ലാനത്ത് നടത്തിയ ‘പഞ്ചായത്ത്‌ ഓഫീസ് ഉപരോധ സമര’വും, ഒറ്റമശേരിയില്‍ നടത്തിയ ‘കടലില്‍ നില്‍പ്പ് സമര’വും വിലയിരുത്തി. പൊതു സമൂഹത്തിലും അധികാര കേന്ദ്രങ്ങളിലും തീരത്തിന്റെ മുഴുവന്‍ വേദനയും എത്തിക്കാന്‍ സാധിച്ചുവെന്ന് യോഗത്തിൽ വിലയിരുത്തി. എന്നാല്‍ ഈ വിഷയത്തില്‍ വാഗ്ദാനങ്ങള്‍ അല്ലാതെ കടല്‍ക്ഷോപത്തില്‍ തകര്‍ന്നടിയുന്ന വീടുകളെ സംരക്ഷിക്കാന്‍ യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. സാങ്കേതികത്വവും, കല്ല്‌ കിട്ടാനില്ല എന്ന സ്ഥിരംപല്ലവിയിലൂടെയും സര്‍ക്കാര്‍ തീരത്തെ കൈഒഴിയുന്ന സാഹചര്യത്തില്‍, സർക്കാരിന്റെ കണ്ണ് തുറക്കുന്നതുവരെ ഇനിയും കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകണമെന്നും, ശക്തമായ പ്രതിക്ഷേധം തീരത്തുടനീളം വ്യാപിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

വീടും തൊഴിലും നഷ്‌ടപ്പെട്ട്, തങ്ങളുടെ വീടുകളില്‍ കിടന്നുറങ്ങാന്‍ സാധിക്കാത്ത നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി രാവിലെ ദിവ്യബലിയോടനുബന്ധിച്ചു നടത്തുന്ന ഈ പ്രാര്‍ത്ഥനയില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ആലപ്പുഴ രൂപതാ സഹായ മെത്രാന്‍ ഡോ.ജെയിംസ്‌ ആനാപറമ്പില്‍ പിതാവ് ആഹ്വാനം ചെയ്തു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago