Categories: Kerala

ഓഖി ദുരന്താനുസ്മരണം മെഴുകുതിരി തെളിച്ച് പ്രാർഥനാഞ്ജലിയോടെ കെ.എൽ.സി.എ. കണ്ണൂർ രൂപത

ഓഖി ദുരന്താനുസ്മരണം മെഴുകുതിരി തെളിച്ച് പ്രാർഥനാഞ്ജലിയോടെ കെ.എൽ.സി.എ. കണ്ണൂർ രൂപത

രതീഷ് ആന്റണി

കണ്ണൂർ: ഓഖി ദുരന്തത്തിന്റെ ഒന്നാം വാർഷിയ്ക്കത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിൽ “കണ്ണീരോർമ്മ” എന്ന പേരിൽ പ്രാർഥനാഞ്ജലി നടത്തി. ഹോളി ട്രിനിറ്റി കത്തീട്രൽ അങ്കണത്തിൽ മെഴുകുതിരി തെളിച്ച് നടത്തിയ പ്രാര്ഥനാഞ്ജലിയ്ക്ക് കണ്ണൂർ രൂപതാ ബിഷപ്പും, കോഴിക്കോട് രൂപതാ ബിഷപ്പും നേതൃത്വം നൽകി.

ഓഖി ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആത്മശാന്തിക്കായുള്ള പ്രാർത്ഥനയ്ക്ക് കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയാണ് നേതൃത്വം നൽകിയത്. തുടർന്ന്, കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വര്ഗീസ് ചക്കാലക്കൽ അനുസ്മരണ സന്ദേശം നൽകുകയായിരുന്നു. ഓഖി ദുരന്തത്തിൽ മരണപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളെ പ്രത്യേകം ഓർക്കുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകയും, മരണപ്പെട്ടവരെയും കാണാതായവരെയും കണ്ണീരോടെ ഓർക്കുന്നുവെന്നും ബിഷപ്പ് ഡോ. വര്ഗീസ് ചക്കാലക്കൽ പറഞ്ഞു.

മോൺ.ദേവസ്സി ഈരത്തറ, മോൺ.ക്ലാരൻസ് പാലിയത്ത്, മോൺ.ക്ലമന്റ് ലെയ്‌ഞ്ചൻ, ഫാ. മാർട്ടിൻ രായപ്പൻ, ആന്റണി നൊറോണ, രതീഷ് ആന്റണി, ഫ്രാൻസിസ് കുര്യാപ്പള്ളി, ഗോഡ്സൺ ഡിക്രൂസ്, റോബർട്ട് ഷിബു, സജ്ന റോബർട്ട് എന്നിവർ സംസാരിച്ചു. മെഴുകുതിരി തെളിച്ച് പ്രാർഥനാഞ്ജലിയിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago