ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഒരു സ്ത്രീയിലൂടെ യാഥാര്‍ത്ഥ്യമായ ദൈവ-മനുഷ്യ ഉടമ്പടിയുടെ മഹോത്സവമാണ് ദൈമാതൃത്വത്തിരുനാളായി വര്‍ഷാരംഭ ദിനത്തില്‍ സഭ ആഘോഷിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. 2020 ജനുവരി 1-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകുകയായിരുന്നു പാപ്പാ.
നസ്രത്തിലെ മറിയം സ്ത്രീയും അമ്മയുമാണെന്നും, മറിയത്തിലാണ് രക്ഷ പൂവണിഞ്ഞതെന്നും, ഈ സ്ത്രീയില്ലാതെ-മറിയമില്ലാതെ രക്ഷയില്ലെന്നും പാപ്പാ പ്രസ്താവിച്ചു. ഈ തിരുനാളിലൂടെ ദൈവത്തില്‍ മനുഷ്യത്വം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും, മറിയം ദൈവമാതാവാണെന്നുമുള്ള സത്യം ഫ്രാന്‍സിസ് പാപ്പാ ഓർമ്മിപ്പിച്ചു. മാനവികതയില്‍ ദൈവികത നെയ്തെടുത്തവളാണ് നസ്രത്തിലെ മറിയം. അതിനാല്‍ ഇന്നും തുടരുന്ന രക്ഷയുടെ പദ്ധതിയുടെ ഭാഗമായ ക്രൈസ്തവ മക്കള്‍ ഒരു പുതുവത്സരം പരിശുദ്ധ കന്യകാനാഥയുടെ ദൈവമാതൃത്വത്തിരുനാള്‍ ആചരിച്ചുകൊണ്ട് ആരംഭിക്കുന്നത് ഏറെ അര്‍ത്ഥവത്താണെന്നും, അത് വിശ്വാസപ്രഖ്യാപനമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.