
അനുദിന മന്നാ
യാക്കോ:- 4: 1-10
മാർക്കോ:- 9: 30- 37
“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം”
ക്രിസ്തുനാഥൻ അവനോടൊപ്പം ആയിരിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാർ അവരിൽ വലിയവൻ ആരാണെന്ന് തർക്കിക്കുകയാണ്. ഈ തർക്കത്തിന് കർത്താവായ ക്രിസ്തുനാഥൻ നൽകുന്ന ഉപദേശമാണ് “ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം” എന്നത്.
ക്രിസ്തു തന്റെ ജീവിതത്തിലൂടെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തതും ഈ ചെറുതാകലും, ശുശ്രുഷകനാകാലുമാണ്. അവസാനത്തവനായികൊണ്ട് ഒന്നാമനാകുക, ശുശ്രുഷകനായികൊണ്ട് ഒന്നാമനാകുക അതായത്, എളിമയിൽകൂടി ഒന്നാമനാകുക, വിട്ടുകൊടുക്കലിൽകൂടി ഒന്നാമനാകുകയെന്ന്.
സ്നേഹമുള്ളവരെ, എന്ത് വില കൊടുത്തും ഒന്നാമനാകുക അല്ലെങ്കിൽ വിജയിയാകുക എന്ന സ്വാർത്ഥതാല്പര്യത്തിന്റെ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇതുതന്നെയാണ് ഇന്നിന്റെ ശാപവും. വിനയവും എളിമയും കാറ്റിൽ പറത്തി, മനുഷ്യത്വം നഷ്ടപെടുത്തികൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കർത്താവിന്റെ ഈ വചനം ക്രിസ്ത്യാനികളായ നാം നമ്മുടെ ഹൃദയത്തോട് ചേർത്തുവെക്കേണ്ടതുണ്ട്. അവസാനത്തവനാകുന്നതും എല്ലാവരുടെയും ശുശ്രുഷകനാകുന്നതും ഒരു കുറവല്ലായെന്നും മറിച്ച് മനുഷ്യത്വത്തിന്റെയും, മാനുഷികമൂല്യങ്ങളുടെയും ഭാഗമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അഹങ്കാരവും, അഹന്തയും ത്യജിച്ചാൽ മാത്രമേ നമുക്ക് മറ്റുള്ളവരുടെ ശുശ്രുഷകനായിക്കൊണ്ടും, അവസാനത്തവനായിക്കൊണ്ടും ഒന്നാമനായി മാറുവാൻ സാധിക്കുകയുള്ളു.
ആയതിനാൽ, നമ്മിലുള്ള അഹങ്കാരവും അഹന്തയും ത്യജിക്കാനായ് നമുക്ക് പരിശ്രമിക്കാം. സഹോദരങ്ങളെ കാണുമ്പോൾ ഉള്ളുതുറന്ന് പുഞ്ചിരിച്ചുകൊണ്ട് അവരുടെ സുഖദുഃഖങ്ങൾ ആരായുമ്പോൾ തന്നെ നമ്മിലേ അഹങ്കാരത്തിനും, അഹന്തയ്ക്കും വിരാമമുണ്ടാകുമെന്നത് തീർച്ച. മറ്റുള്ളവരുടെ നന്മയും സ്നേഹവും ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഒന്നാമനാകാം… ക്രിസ്തുവിന്റെ അനുയായിയാകാം…
സ്നേഹനിധിയായ ദൈവമേ, സഹോദരങ്ങളിൽ അങ്ങേ മുഖം കണ്ടുകൊണ്ട് അവരെ സ്നേഹിച്ച്, ശുശ്രുഷിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.