ലിവർപൂൾ: ജീവൻ മരണ പോരാട്ടത്തിനു ഒടുവിൽ വേദനകളും, വഴക്കുകളുമില്ലാത്ത ലോകത്തേക്ക് ആൽഫി ഇവാൻസ് യാത്രയായി. ജീവന് വേണ്ടി ലോകം ഒന്നടങ്കം സ്വരമുയർത്തിയ കുഞ്ഞായിരിന്നു ആൽഫി.
തലച്ചോറിലെ ഞരമ്പുകൾ ശോഷിച്ചുവരുന്ന ഗുരുതരമായ രോഗാവസ്ഥ ആയതിനാൽ ഹോസ്പിറ്റൽ അധികൃതരും, തുടർന്ന് ബ്രിട്ടീഷ് കോടതിയും കുഞ്ഞിന് ദയാവധം അനുവദിക്കണമെന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്. ബ്രിട്ടീഷ് സമയം ഇന്ന്‍ പുലർച്ചെ 2.30-നാണ് ആൽഫി വിടവാങ്ങിയത്.
നേരത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയെങ്കിലും കുഞ്ഞിന്റെ ജീവൻ നിലനിർത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയത് ആഗോള മാധ്യമങ്ങളിൽ വലിയ ചർച്ചക്കാണ് വഴി തെളിയിച്ചത്. ഇതിനിടെ ആല്‍ഫിയുടെ പിതാവ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചിരുന്നു. പ്രാർത്ഥന വാഗ്ദാനം ചെയ്ത ഫ്രാൻസിസ് പാപ്പ തന്റെ പൊതുകൂടിക്കാഴ്ചക്കിടെയിൽ നിരവധി തവണ ആൽഫിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തിരിന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആൽഫിക്ക് നൽകിക്കൊണ്ടിരുന്ന ജീവൻ രക്ഷാഉപകരണങ്ങൾ ലിവർപൂൾ ആശുപത്രി എടുത്തുമാറ്റിയിരുന്നു.
കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാൻ അനുവദിക്കണമെന്ന അപേക്ഷയെത്തുടർന്നാണ് ആശുപത്രി അധികൃതർ വെന്റിലേറ്റർ നീക്കിയത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കുഞ്ഞ് ആൽഫി ശ്വാസോച്ഛാസം നടത്തി. എന്നാൽ അതിന് അധികം ദൈർഖ്യമുണ്ടായിരിന്നില്ല.
പിതാവ് കേറ്റ് തോമസ്, ഫേസ്ബുക്ക് വഴിയാണ് കുഞ്ഞിന്റെ മരണ വാർത്ത ലോകത്തെ അറിയിച്ചത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.