സ്വന്തം ലേഖകൻ
റോം: ഐക്യത്തിനും സമാധാനത്തിനുംവേണ്ടി 80 രാജ്യങ്ങളില്‍ 10 ലക്ഷം കുട്ടികള്‍ ഒക്ടോബര്‍ 18-ന് ജപമാലചൊല്ലി പ്രാര്‍ത്ഥിച്ചു. തിരുസഭയിലെ ആവശ്യത്തിലായിരിക്കുന്ന പ്രാദേശിക സഭകളെ സഹായിക്കുന്ന പൊന്തിഫിക്കല്‍ സ്ഥാപനമായ Aid to the Church in Need ന്റെ നേതൃത്വത്തിലായിരുന്നു ജപമാലയജ്ഞം.
ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് 2010-മുതല്‍ പാക്കിസ്ഥാനില്‍ ജയില്‍വാസം അനുഭവിക്കുന്ന വീട്ടമ്മ, ആസിയ ബീബിയുടെ സമാധാനപരമായ ജയില്വിമോചനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ്, ഏറെ പ്രത്രേകിച്ച് ലോകത്തെ 80 രാജ്യങ്ങളിലെ കുട്ടികള്‍ ഒക്ടോബര്‍ 18-ന് പ്രാര്‍ത്ഥിച്ചത്.
ആസീയ ബീബിയുടെ ഏറ്റവും ഇളയകുട്ടി ഐഷാമിന്റെ “തന്റെ അമ്മയ്ക്കുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം”, എന്ന അഭ്യര്‍ത്ഥ മാനിച്ചുകൊണ്ടായിരുന്നു, ലോകത്ത് ഐക്യവും സമാധാനവും ഉണ്ടാകാന്വേണ്ടിയുള്ള പ്രാർഥനയോടൊപ്പം, പ്രത്യേകിച്ച് ആസിയ ബീബിക്കുവേണ്ടി ജപമാല മാസമായ ഒക്ടോബര്‍ 18-Ɔο തിയതി വ്യാഴാഴ്ച ജപമാലചൊല്ലി പ്രാര്‍ത്ഥിച്ചത്.
പാക്കിസ്ഥാനിലെ ഗ്രാമത്തിലെ കിണറ്റില്‍ വെള്ളം കോരവെ മുസ്ലീം സത്രീകളുമായുണ്ടായ വാഗ്വാദത്തില്‍ ഇസ്ലാമിനെതിരെ ദൈവദൂഷണം പറഞ്ഞു എന്ന കുറ്റംചുമത്തിയാണ് 5 കുഞ്ഞുങ്ങളുടെ അമ്മയായ ആസീയ ബിബീയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. “ക്രിസ്തു എന്നെ പാപങ്ങളില്‍നിന്നു മോചിച്ചു, മെഹമ്മദ് എന്തുചെയ്തു?” എന്ന് കിണറ്റിന് കരയിലെ സ്ത്രീകളോട് ആസിയ ബീബി ഉയര്‍ത്തിയ ചോദ്യത്തിന്മേല് ഉണ്ടായ പരാതിയായിരുന്നു വീട്ടമ്മയെ ലാഹോറിലെ ജയിലില്‍ എത്തിച്ചത്.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.