സ്വന്തം ലേഖകൻ
ബാങ്കോക്ക്: ഏഷ്യയിലെ മെത്രാന്മാരുടെ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന് (എഫ്.എ.ബി.സി.)പുതിയ പ്രസിഡന്റ്. സലേഷ്യന്‍ സന്യാസസമൂഹാംഗവും മ്യാന്മാറിലെ യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോയെയാണ് എഫ്.എ.ബി.സി.യുടെ
പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ രണ്ടു ദിവസമായി തായ്ലന്ഡിലെ ബാങ്കോക്കില്‍ നടന്ന എഫ്.എ.ബി.സി. സെന്‍ട്രല്‍ കമ്മിറ്റി കോണ്‍ഫറന്‍സിലായിരുന്നു തെരഞ്ഞെടുപ്പ്. മ്യാന്മാറിന്റെ തന്നെ ചരിത്രത്തിലെ ആദ്യത്തെ കര്‍ദ്ദിനാളാണ് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് മൗങ്.
എഫ്.എ.ബി.സി. സെന്‍ട്രല്‍ കമ്മിറ്റി കോണ്‍ഫറന്‍സില്‍ ഇന്ത്യയില്‍നിന്നു കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പങ്കെടുത്തപ്പോൾ, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പ്രതിനിധീകരിച്ച് കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പങ്കെടുത്തു. അതേസമയം, സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് കൂരിയ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ആയിരുന്നു.
എഫ്.എബി.സി.യില്‍ ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലെയും ബിഷപ്പ്സ് കോണ്‍ഫറന്‍സുകളുടെ പ്രസിഡന്റുമാരും പൗരസ്ത്യ സഭകളുടെ അധ്യക്ഷന്മാരും അംഗങ്ങളാണ്. 1970-ലാണ് എഫ്.എബി.സി. നിലവിൽ വന്നത്.
പുതിയ പുതിയ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ബോയുടെ നിയമനം 2019 ജനുവരി ഒന്നുമുതലാണ് പ്രാബല്യത്തിൽ വരിക.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.