സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ലോകത്തിൽ ക്രൈസ്തവരെന്നല്ല ഏതൊരു മനുഷ്യനും പീഢിപ്പിക്കപ്പെടുമ്പോൾ അതിനു പിന്നിൽ പൈശാചിക ശക്തിയാണെന്ന് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവരുടെ വിശ്വാസത്തെയും സ്ത്രീപുരുഷന്മാരിലുള്ള ദൈവിക ഛായയേയും, സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യത്തെയും നശിപ്പിക്കാൻ സാത്താൻ ശ്രമിക്കുകയാണെന്നും യുദ്ധവും ഇത്തരത്തിലുള്ള അക്രമങ്ങളും അതിനുള്ള ഉപകരണങ്ങളാണെന്നും പാപ്പാ പറഞ്ഞു.
വത്തിക്കാനിൽ, വിശുദ്ധ മാർത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാർത്തെ” കപ്പേളയിൽ വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാന മദ്ധ്യേ വചനം പങ്കുവയ്ക്കുകയായിരുന്നു നടത്തുകയായിരുന്നു പാപ്പാ.
ലോകത്തിൽ ഇന്നും ക്രൈസ്തവർ ദാരുണമായി പീഢിപ്പിക്കപ്പെടുമ്പോൾ വാർത്താമാധ്യമങ്ങൾ മൗനം പാലിക്കുകയും ചെയ്യന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ആയുധനിർമ്മാണ ശാലകൾ നടത്തുന്നവരെ പാപ്പാ കുറ്റപ്പെടുത്തി. പട്ടിണി, അടിമത്തം, സാസ്കാരിക കോളണിവത്ക്കരണം, യുദ്ധങ്ങൾ എന്നിവയുടെയല്ലാം പിന്നിൽ സാത്താനാണെന്നും; അടിമത്തത്തിന്‍റെ രൂപങ്ങൾ നിരവധിയാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.