സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: റഷ്യ ഉക്രൈന്‍ യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈന്‍ രാഷ്ട്രപതി വോളോഡിമിര്‍ സെലിന്‍സ്കി ,വത്തിക്കാനില്‍, ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച്ച, ഇറ്റാലിയന്‍ സമയം രാവിലെ 9.45 നു ആരംഭിച്ച സന്ദര്‍ശനം, മുപ്പത്തിയഞ്ചു മിനിറ്റ് നീണ്ടു. കൂടിക്കാഴ്ചയുടെ അവസാനം ഇരുവരും ചില സമ്മാനങ്ങളും കൈമാറി.
‘സമാധാനം ദുര്‍ബലമായ പുഷ്പമാണ്’ എന്ന ലിഖിതത്തോടുകൂടിയ ഒരു പുഷ്പത്തിന്‍റെ വെങ്കല പ്രതിമയും, സമാധാനത്തിനായുള്ള ഈ വര്‍ഷത്തെ സന്ദേശവും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് ഫ്രാന്‍സിസ് പാപ്പാ നല്‍കിയത്. തിരികെ ‘ബുച്ച കൂട്ടക്കൊല’യുടെ ഓയില്‍ ചിത്രം വോളോഡിമിര്‍ സെലിന്‍സ്കി പാപ്പായ്ക്ക് നല്‍കി
പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി ആര്‍ച്ചുബിഷപ്പ് റിച്ചാര്‍ഡ് ഗല്ലഗെറുമായും രാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തി.
ഉക്രൈനിലെ യുദ്ധത്തിന്‍റെ അവസ്ഥയെയും, മാനുഷിക സാഹചര്യത്തെയും, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ചയില്‍ വിഷയമാക്കി. നീതിപരവും, സുസ്ഥിരവുമായ സമാധാനത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഇരുകൂട്ടരും സംസാരിച്ചു. കൂടാതെ, രാജ്യത്തെ മതജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ചര്‍ച്ച ചെയ്തു.
2023 മെയ് മാസത്തിലായിരുന്നു പ്രസിഡന്‍റ് സെലിന്‍സ്കി അവസാനമായി വത്തിക്കാനിലെത്തിയത്. യുദ്ധത്തില്‍ ഏറെ വിഷമതകള്‍ അനുഭവിക്കുന്ന ഉക്രൈന്‍ ജനതയെ ഫ്രാന്‍സിസ് പാപ്പാ തന്‍റെ സന്ദേശങ്ങളില്‍, പീഡിതരായ ഉക്രൈന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.