
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ഈസ്റ്റർ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിയത് ഡച്ചു പൂക്കള്‍…!
ഇത് 32-Ɔമത്തെ വർഷമാണ് ഹോളണ്ടിലെ പൂക്കൾ കൃഷിചെയ്യുന്നവരുടെ സഖ്യം (Floricultural Society of Netherlands) ഈസ്റ്ററിന് വത്തിക്കാനിൽ പൂക്കളുമായി എത്തിയത്
ഉത്ഥാനമഹോത്സവം യൂറോപ്പിൽ വസന്തം വിരിയുന്ന കാലത്താകയാൽ ഹോളണ്ടിലെ ജനങ്ങൾ ടണ്കണക്കിന് വിലപിടിപ്പുള്ള പൂക്കൾകൊണ്ടാണ് വിശുദ്ധപത്രോസിന്‍റെ ചത്വരവും വത്തിക്കാനിലെ അൾത്താരവേദിയും പുഷ്പാലംകൃതമാക്കുന്നത്.
ഈസ്റ്റർ ഞായറാഴ്ച പ്രഭാതത്തിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ പാപ്പാ ഫ്രാൻസിസിന്‍റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട
ദിവ്യബലിക്കുവേണ്ടി ഈ വർഷം 50,000 പൂക്കളാണ് ഉപയോഗിച്ചത്.
കൃത്യമായി ഒരുക്കിയ പ്ലാൻ പ്രകാരമാണ് ഒരു ലക്ഷത്തിലധികം പേരെ ഉൾക്കൊളളാൻ സൗകര്യമുള്ള വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പ്രധാനവീഥികളും, അൾത്താരയുടെ പരിസരവും അൾത്താരവേദിയും നിറത്തിലും വലുപ്പത്തിലും കലാപരമായി പൂക്കൾകൊണ്ട് സംയോജനം ചെയ്യപ്പെട്ടതെന്ന് അലങ്കാരപ്പണികളുടെ കോർഡിനേറ്റർ, പോൾ ഡെക്കർ വത്തിക്കാൻ വാർത്താവിഭാഗത്തെ അറിയിച്ചു.
ജനങ്ങളുടെ ഇരിപ്പിടങ്ങൾക്കോ, കാഴ്ചാസൗകര്യങ്ങൾക്കോ, വത്തിക്കാൻ ടെലിവിഷൻ ക്യാമറക്കണ്ണുകൾക്കോ തടസ്സംവരാത്ത വിധത്തിലാണ് പുഷ്പാലങ്കാരം നടത്തിയത്.
ഈസ്റ്റർ ദിനത്തിനായി വത്തിക്കാനിൽ എത്തിയ പൂക്കൾ :
20,000 തുളിപ്പുകൾ
6,000 ഹ്യാസിന്ത്
13,500 ഡാഫോഡില്‍സ്
3000 വെള്ളയും മഞ്ഞയും ചവപ്പും റോസുകൾ
2000 മസ്ക്കാരി
1000 ചിംമ്പിന്തിയം ശാഖകൾ
1000 ഡെല്‍ഫീനിയം
500 റോസ് ലില്ലി
കൂടാതെ, പൂത്തുനില്ക്കുന്ന
16 ലിന്‍ഡന്‍ ചെടിച്ചട്ടികള്‍
10 ബെര്‍ചു മരങ്ങള്‍ എന്നിവയാണ്
ഇക്കുറി വത്തിക്കാന്‍റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകിയത്
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.
View Comments
ആനുകാലിക പ്രസക്തി യുള്ള വിവരങ്ങൾ, സഭയുടെ കാഴ്ചപാട്കൾ യഥാസമയം നൽകുന്ന vox online news അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ