സ്വന്തം ലേഖകൻ
ഇറ്റലി: ഒരു മാസത്തിനിടെ രണ്ടാം തവണയും കാൾട്ടാനിസെത്തയിലെ സാന്താ ആഗത്താ പള്ളി ആക്രമിക്കപ്പെട്ടു. കവര്‍ച്ചയ്ക്കിടയിലാണ് മോഷ്ട്ടാക്കള്‍ ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്. അൾത്താരയിൽ കടന്ന സംഘം വിശുദ്ധ കുർബാന സ്ഥാപിച്ചിരുന്ന കൂടാരം തർക്കുകയും, തിരുവോസ്തി സൂക്ഷിച്ചിരുന്ന വിശുദ്ധപാത്രങ്ങൾ നിലത്ത് വലിച്ചെറിയുകയും, തിരുവോസ്തി നിലത്തിട്ട് ചവിട്ടുകയും ചെയ്ത നിലയിലാണ് കാണപ്പെട്ടത്.
ദേവാലയത്തിലെ ലൈബ്രറിയുടെ ഭാഗത്തിലൂടെ പ്രവേശിച്ച സംഘം, പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രങ്ങളും, മറ്റ് വിശുദ്ധരുടെ ചിത്രങ്ങളും രൂപങ്ങളും നശിപ്പിച്ചു. കൂടാതെ, പള്ളിയുടെ ഓഫീസിലും കവർച്ചാസംഘം തിരച്ചിൽ നടത്തി. പള്ളിയിലെ കാണിക്ക വഞ്ചികളും കുത്തിത്തുറന്ന നിലയിലായിരുന്നു.
അതേസമയം, മോഷ്ടിച്ച വസ്തുക്കളുമായി കണ്ടെത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ സാല്‍വത്തോറെ ജെനോന്നോയെയും, ഇരുപത്തിയഞ്ചുകാരനായ അലെസോ നൊസെല്ലിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങൾ പ്രകാരം ഇവരെക്കൂടാതെ 20 വയസുതോന്നിക്കുന്ന ഒരു പെൺകുട്ടിയും, 24 വയസുതോന്നിക്കുന്ന ആൺകുട്ടിയും ഈ കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം അവസാനവും സാന്താ ആഗത്താ പള്ളിയിൽ കവർച്ചാ ശ്രമം നടന്നിരുന്നു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.