സ്വന്തം ലേഖകന്‍
വാഷിംഗ്ടണ്‍ ഡിസി: കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ഇടം പിടിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. സമാധാനത്തിന്‍റേയും, സാഹോദര്യത്തിന്‍റേയും, അനുരഞ്ജനത്തിന്‍റേയും തീര്‍ത്ഥാടകനായി ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍ നടത്തിയ ചരിത്രപരമായ സന്ദര്‍ശനത്തിനും, ഉന്നത ഷിയാ നേതാവുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചക്കും അദ്ദേഹം പാപ്പയെ പ്രശംസിച്ചു.
ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളുടെ പ്രതീക്ഷയുടെ പ്രതീകമായിട്ടാണ് ബൈഡന്‍ തന്‍റെ പ്രസ്താവനയിലൂടെ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ വിശേഷിപ്പിക്കുന്നത്.
പൂര്‍വ്വ പിതാവായ അബ്രഹാമിന്‍റെ ബൈബിളില്‍ പറഞ്ഞിരിക്കുന്ന ജനമസ്ഥലം ഉള്‍പ്പെടെയുള്ള പുരാതന പുണ്യസ്ഥലങ്ങളില്‍ പാപ്പ നടത്തിയ സന്ദര്‍ശനവും നജഫില്‍ വെച്ച് ഗ്രാന്‍ഡ് ആയത്തുള്ള അലി അല്‍-സിസ്താനിയുമായി നടത്തിയ കൂടിക്കാഴ്ചയും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ അക്രമവും അസഹിഷ്ണുതയും സഹിച്ച നഗരമായ മൊസൂളില്‍ അര്‍പ്പിച്ച പ്രാര്‍ത്ഥനയും മുഴുവന്‍ ലോകത്തേയും സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പ്രതീകമാണെന്നു ജോ ബൈഡന്‍റെ പ്രസ്താവനയില്‍ പറയുന്നു.
മതപരവും വംശീയവുമായ വൈവിധ്യത്തില്‍ മുങ്ങിയ നാടാണ് ഇറാഖൈന്നും, ലോകത്തെ ഏറ്റവും പഴക്കമേറിയതും വൈവിധ്യമുള്ളതുമായ ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നാണ് ഇറാഖിലേതെന്നും പറഞ്ഞുകൊണ്ടാണ് ബൈഡന്‍റെ പ്രസ്താവന ആരംഭിക്കുന്നത്. ‘സാഹോദര്യം സഹോദരനെ കൊല്ലുന്നതിനേക്കാള്‍ ശാശ്വതവും, പ്രതീക്ഷ മരണത്തേക്കാള്‍ കൂടുതല്‍ ശക്തവും, സമാധാനം യുദ്ധത്തേക്കാള്‍ കൂടുതല്‍ ശക്തവുമാണ്’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം ചരിത്രപരവും ഇറാഖിനെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹവുമായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
SHOW LESS
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.